തേങ്ങലുകള്‍ അടങ്ങുന്നില്ല
മരണാസന്നനായി മനസ്സ്
അവകാശികള്‍ എല്ലാമുണ്ട്
ആരൊക്കെയോ വന്നുകൊണ്ടിരിക്കുന്നു
തൊണ്ട കീറിക്കരഞ്ഞ്
മക്കള്‍ നെഞ്ചില്‍ തലതല്ലി
ഓര്‍മ്മകള്‍ എണ്ണിപ്പെറുക്കി കരഞ്ഞു
ചിന്തകള്‍ വിശ്വസിക്കാനാകാതെ
വിറങ്ങലിച്ചു നിന്നു
ജനലഴികളില്‍ നീണ്ടു വരുന്ന തലകള്‍
മൗനം മൂലയിലിരുന്നു തേങ്ങി
നിലവിളിയുടെ ഇടവേളകളില്‍
കാറ്റ് അര്‍ത്ഥങ്ങള്‍ കൈമാറി
ഊഴം കാത്തവര്‍ അക്ഷമരായി
ഒടുവില്‍….
അവസാന വിധി..
വിലയിടപ്പെട്ട സ്വത്തുകള്‍
കീറിമുറിച്ച ജീവിതം
ലാഭനഷ്ടങ്ങള്‍ തുലാസില്‍ തൂങ്ങിയാടി
കൂട്ടലും കിഴിക്കലും
കണക്കുപറച്ചിലുകള്‍ക്കൊടുവില്‍
പരിഹാരം
ഹൃദയരേഖയില്‍ മുള്ളുവേലികള്‍
രക്തച്ചാലുകള്‍ അതിരുകള്‍ കാത്തു
ഇനിയെന്തുണ്ട്?
മടങ്ങാം….
ബാക്കിയായ ശ്വാസത്തിന്
സ്വപ്നങ്ങള്‍ കൂട്ടിരുന്നു.
Generated from archived content: poem2_dec29_12.html Author: swpana_nair