എനിക്ക് പോകാമായിരുന്നു
ബാനറുകളുടെ പുഴയിൽ അലിഞ്ഞു ചേരാമായിരുന്നു
വാക്കുകളെറിഞ്ഞു പുഴയ്‌ക്കു
തീ കൊടുക്കാമായിരുന്നു
അലകളെ മുറിച്ചു കടക്കാമായിരുന്നു
അടിയെഴുക്കുകളെ ഭയന്നും
നീന്താൻ മടിച്ചും
ഓരത്തു നിന്ന് ഉറക്കെ വിളിച്ചു
പുഴ ഒഴുകിപ്പോയി.
അനന്തരം
കൊളുത്താൻ മറന്ന തീ
അടുപ്പുവട്ടത്തിൽ
അടങ്ങിക്കിടന്നു
എങ്കിലും
ചിലപ്പോഴൊക്കെ
അടുക്കള ഒഴുകാറുണ്ട്.
Generated from archived content: poem1_jun21_11.html Author: swpana_nair