ഒരു ശരത് കാല സ്വപ്നം

വളരെ കാലത്തിനു ശേഷം അന്നാണ് പത്രം വായിക്കാന്‍ കുറച്ചു സമയം കിട്ടിയത്.. രാവിലെ ഉണര്‍ന്നാല്‍ അടുക്കള വരെ എത്തുക എന്നത് എന്നും ശ്രമകരമായ ഒരു ജോലി ആയിരുന്നു എനിക്ക്. ഇപ്പോഴും അതെ ..:) മനോരമ പത്രം അല്ലേ എന്ന് കരുതി ഓരോ പേജും ശ്രദ്ധയോടെ വായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. ഏറ്റവുമൊടുവില്‍ ചരമ കോളത്തിന് അടുത്തായി കണ്ട ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചു.. പ്രശസ്ത ഗായകന്‍ ശ്രീജിത്ത് മേനോനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു ആ വാര്‍ത്ത.. ശ്രീജിത്ത് …അല്ല ജിത്തു.. ഒരുകാലത്ത് എന്റെ എല്ലാമെല്ലാമായിരുന്ന ജിത്തു. ഇതെങ്ങനെ സംഭവിച്ചു ഈശ്വരാ.. ഞാനാകെ അന്ധാളിച്ചു പോയി..

ഒന്നും ചെയ്യാനാവാതെ അങ്ങനെയേ ഇരുന്നു പോയ ഞാന്‍ നന്ദേട്ടന്റെ അരുണേ എന്ന വിളി കേട്ടാണ് സ്ഥല കാല ബോധത്തിലേക്ക് വന്നത്..

അരുണേ നീ വേഗം കുളിച്ചു റെഡി ആവുന്നുണ്ടോ ? കാബ് വരാന് സമയം ആയില്ലേ??ശരി നന്ദേട്ടാ ഞാന്‍ പത്രം വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.. കുളിച്ചു റെഡി ആയി ലഞ്ച് ബോക്സ് എടുത്തു ഒരു ഓട്ടമായിരുന്നു താഴേക്ക്.. നന്ദേട്ടാ ബൈ എന്ന് പറഞ്ഞതേ ഉള്ളൂ.. കാബ് സ്റ്റാര്‍ട്ട് ആയി.. പത്തു മിനിറ്റില്‍ ഓഫീസിലെത്തി.. ഇവിടത്തെ കാര്യം പറയാതിരിക്കുകയാണ് ഭേദം.. നിരത്തി വച്ചിരിക്കുന്ന കുറെ ലാപ്ടോപ്കളും അതിനിടയിലൂടെ തല പൊക്കി വല്ലപ്പോഴും ഒരു ഹായ് പറയുന്ന സഹപ്രവര്‍ത്തകരും .. ഏതായാലും ഇന്ന് നേരത്തെ ലോഗിന്‍ ചെയ്തേക്കാം എന്ന് കരുതി പാഞ്ഞു കയറി വന്നപ്പോള്‍ അതാ ഒരു കൂട്ടം.. സര്‍വീസ് ഡെസ്കില്‍ എന്താണപ്പാ ഒരു ബഹളം എന്നാലോചിച്ചപ്പോളാണ് മാനേജര്‍ പറയുന്നത് കേട്ടത് “ഐ ഡോണ്ട് നോ വൈ യു ഗയ്സ് ആര്‍ ലൈക് ദിസ്.. ഓള്‍ വെയ്സ് സെയിം ഫൂളിഷ് തിങ്ങ്സ് .. ലെറ്റ് മി ടെല്‍ യു ഗയ്സ് അഗൈന്‍.. ദിസ് ഈസ് നോട്ട് റോക്കറ്റ് സയന്‍സ്” … ഈശ്വരാ ഇയാള്‍ പിന്നെയും കഥ തുടങ്ങിയോ .. എന്തായാലും ഭാഗ്യം അര മണിക്കൂറില്‍ കക്ഷിക്ക് എന്തോ അത്യാവശ്യമായി പുറത്തു പോകേണ്ട കാര്യം ഉണ്ടായി.. അത് കൊണ്ട് ഇന്ന് തല്ക്കാലം എസ്കൈപ്പായി.. ഇല്ലെങ്കില്‍ എന്റെ ദൈവമേ. അത് ഓര്‍ക്കാന്‍ കൂടിവയ്യ.. ജോയിന്‍ ചെയ്ത അന്ന് മുതല്‍ കേള്‍ക്കുന്നു ഈ ശങ്കരന്‍ ഓണ്‍ ദി കൊക്കോനട്ട് ട്രീ ടൈപ്പ് കാര്യങ്ങള്‍.. ഐ ആം സ്റ്റക് ഹിയര്‍ .. ഉഫ്ഫ്.. എന്ത് ചെയ്യാം ഇത് ഇട്ടു പോകാന്‍ വയ്യല്ലോ..

******************************************************

ഫൈനല്‍ ഇയര്‍ ഡിഗ്രി പരീക്ഷകളുടെ കാലം.. രേഖ എം ബി ബി എസ് ന്‍റെ സ്വപ്ന ലോകത്തായിരുന്നു.. അങ്ങനെ ഇരിക്കുമ്പോള്‍ അരുണ പെട്ടെന്ന് കടന്നു വന്നു.. എന്തോ ഒരു ശോക ഭാവം ഉണ്ടായിരുന്നു അവളുടെ മുഖത്ത്.. രേഖ വേഗം ബുക്സ് എല്ലാം മടക്കി വച്ച് എഴുന്നേറ്റു.. എന്താ അരുണേ എന്ത് പറ്റി നിനക്കൊരു വല്ലായ്മ പോലെ ?? എനിക്കൊന്നും പറയാനില്ലായിരുന്നു.. എന്ത് പറയാന്‍.. പക്ഷെ രേഖ വിട്ടില്ല .. നീ പറഞ്ഞിട്ട് പോയാല്‍ മതി.. അവസാനം എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു .. ശ്രീമാന്‍ ശ്രീജിത്ത് ആണ് കാരണം.. അരുണക്ക് ശ്രീജിത്തിനെ ഇഷ്ടമാണ്.. കള്ളീ ഇത് വരെ എന്നോട് പോലും പറഞ്ഞില്ലല്ലോ.. ഹും.. രേഖ അവളുടെ സ്റ്റൈല് പരാതി പറഞ്ഞു തുടങ്ങി.. ഇവളെ കൊണ്ടു തോറ്റല്ലോ ദൈവമേ.. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ രേഖ ശ്രീജിത്തിനോട് സംസാരിക്കാമെന്ന് സമ്മതിച്ചു.

രേഖ പോയി ശ്രീജിത്തുമായി സംസാരിച്ചു. കാണാന്‍ ഒരു സമയം ഫിക്സ് ചെയ്തു.. ശ്രീജിത്തിന്റെ താമസ സ്ഥലത്തിനടുത്തുള്ള അമ്പലമായിരുന്നു അതിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്.. അങ്ങനെ ആ ദിവസം വന്നെത്തി.. രാവിലെ കുളിച്ചു റെഡി ആയപ്പോഴേക്കും രേഖ അവളുടെ കമന്റ് തുടങ്ങി.. ആഹാ ഇതാര് ഐശ്വര്യാ റായിയോ?? കൊള്ളാലോ മോളെ .. ഇവളുടെയൊരു നാക്ക് എന്റീശ്വരാ.. കണ്ണ് പെടുമെടീ.

ഒന്ന് മിണ്ടാതിരിക്ക്.. അങ്ങനെ അവളോട് പറഞ്ഞെങ്കിലും ഒന്നു രണ്ടു തവണ കൂടി കണ്ണാടിയില് നോക്കി സുന്ദരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ അന്ന് മുറിക്കു പുറത്തിറങ്ങിയുള്ളൂ.. അമ്പലത്തിലെത്തിയപ്പോഴേക്ക് ശ്രീജിത്ത്.. അല്ല ജിത്തു(എന്നും അങ്ങനെ വിളിക്കാനല്ലേ ഞാന്‍ കൊതിച്ചിരുന്നത്)എത്തിയിരുന്നു.. രേഖയെ പുറത്തു നിര്‍ത്തി ജിത്തുവിനോപ്പം അമ്പലത്തിലേക്ക് നടക്കവേ കാല്‍ മുട്ടുകള്‍ കൂട്ടി മുട്ടുന്നുണ്ടോ എന്ന സന്ദേഹം മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്.. തൊഴുതിറങ്ങും വരെ ജിത്തു ഒന്നും മിണ്ടിയതേയില്ല.. അവസാനം എനിക്ക് തന്നെ ജിത്തുവിനോട് ചോദിക്കേണ്ടി വന്നു.. “എന്താ എന്നോട് പറയാനുള്ളത്” എന്ന്, ജിത്തു കുറച്ചു നേരത്തേക്ക് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിര്‍ന്നിമേഷനായി നിന്നു.. പിന്നെ മെല്ലെ പറയാന്‍ തുടങ്ങി.. രണ്ടു മണിക്കൂര്‍ നീണ്ട ആ സംഭാഷണത്തില്‍ ഉടനീളം ജിത്തുവിന് പറയാനുണ്ടായിരുന്നത് ഒരാളെക്കുറിച്ച് മാത്രമായിരുന്നു.. തുഷാരയെ പറ്റി.. സ്നേഹിച്ചു കൊതി തീരും മുമ്പേ വിധി കവര്‍ന്നെടുത്ത തന്റെ പ്രിയപ്പെട്ട ‘മഞ്ഞുതുള്ളിയെ’ പറ്റി മാത്രമാണ് അയാള്‍ പറഞ്ഞത്. ഇതെല്ലാം എന്തിനാണ് എന്നോട് പറയുന്നതെന്നോണം ഈറന്‍ മിഴികളോടെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ടു ആ കണ്ണിലും രണ്ടു നീര്‍ത്തുള്ളികള്‍.. അരുണ എന്നെ സ്നേഹിക്കുന്നു എന്നെനിക്കറിയാം.. പക്ഷെ എനിക്കെന്റെ മഞ്ഞുതുള്ളിയെ മറക്കാന്‍ കഴിയില്ല.. ഒരിക്കലും.. ഇത്രയും മാത്രം പറഞ്ഞു ജിത്തു വേഗം തന്റെ ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പാഞ്ഞു പോയി.. കുറെ നേരം ആ നില്പ് അങ്ങനെ തന്നെ നിന്നു.. പിന്നെ സാവധാനം നടന്നു രേഖയുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു വരൂ രേഖാ നമുക്ക് പോകാം.. രേഖ ഇപ്പോഴും ഒന്നും മിണ്ടാന്‍ കഴിയാതെ നില്‍പ്പാണ്.. ഹോസ്റ്റലില്‍ പോയി കുറെ സമയം കരഞ്ഞു തീര്‍ത്തു.. പിന്നെ സാവധാനം എഴുന്നേറ്റു പപ്പയ്ക്ക് ഒരു മെയില് അയച്ചു-: “ഡിയര്‍ പപ്പാ എനിക്ക് ഡിഗ്രി എക്സാം കഴിഞ്ഞു. പഠനം തുടരാന്‍ താല്പര്യമില്ല.. ഞാന്‍ അങ്ങ് ഡല്‍ഹിക്ക് വരികയാണ്, എന്ന് സ്വന്തം അരുണ “..

പപ്പയുടെ മറുപടി ഉടനെ വന്നു.. ശരി, മൈ ഡിയര്‍.. അങ്ങനെ ആവട്ടെ.. പക്ഷെ എന്താ ഇത്ര വേഗം ഇങ്ങനെ ഒരു തീരുമാനം ?? നേരില്‍ പറയാം എന്ന് മാത്രം പറഞ്ഞു ഇമെയില്‍ സംഭാഷണം അവസാനിപ്പിച്ചു.. …………………………………………………………………………

അങ്ങനെ ഒരു വിധത്തില്‍ ഫൈനല്‍ ഇയര്‍ എക്സാം കഴിഞ്ഞു.. കോളേജില്‍ അധികം ആരോടും യാത്ര പറയാനുണ്ടായിരുന്നില്ല, ആരോടും ഒന്നും പറയാനും തോന്നിയില്ല. രേഖയോടു മാത്രം പറഞ്ഞു, “രേഖ മറ്റന്നാള്‍ പപ്പാ വരുന്നുണ്ട്, ഞാന്‍ ഹയര്‍ സ്റ്റ്ഡീസിനു പോകുന്നില്ല.. പപ്പയുടെ ഒപ്പം ഡല്‍ഹി ക്ക് പോകുവാണ്.. രേഖയുടെ മുഖത്തെ ആശ്ചര്യവും അന്ധാളിപ്പും കണ്ടില്ലെന്നു നടിച്ചു ധൃതിയില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങി.. പോകുന്ന വഴി പ്രതീക്ഷിക്കാതെ ശ്രീജിത്തിനെ കണ്ടു.. മുഖം തിരിച്ചു പോകാന്‍ തുടങ്ങവേ ശ്രീജിത്ത് വിളിച്ചു.. “അരുണാ, തിരക്കില്ലെങ്കില്‍ നമുക്ക് കുറച്ചു നേരം സംസാരിക്കാം.. ” ശരി ഇന്ന് അവസാന സംഭാഷണം അല്ലെ എന്ന് കരുതി ഞാന്‍ സമ്മതിച്ചു..

അടുത്തുള്ള ഒരു കോഫി ഡേ യിലാണ് പോയത്.. ശ്രീജിത്ത് പറഞ്ഞു തുടങ്ങിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാവുന്നത്.. ശ്രീജിത്തിന്റെ അമ്മാവന്റെ മകളായ തുഷാര അവരുടെ ഒരു കുടുംബവഴക്കിന്റെ അവസാനം ആത്മഹത്യ ചെയ്തതാണ്.. അതിനു ശേഷം ജിത്തു.. മാനസികമായി തളര്‍ന്നു.. കുറച്ചുകാലം ചികിത്സയിലായിരുന്നുവത്രേ.. പിന്നീടെങ്ങനെയൊക്കെയോ ഭേദപ്പെട്ടു.. സംഗീത കോളേജിലെ പഠനം പകുതി വഴിയില്‍ നിന്നു. അമ്മയെ ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണിവിടെ ബി എസ് സി ക്ക് ചേര്‍ന്നത്. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അരുണ പറഞ്ഞു ശ്രീജിത്ത്, ഞാന്‍ പഠിത്തം നിര്‍ത്തി പപ്പയുടെ കൂടെ ഡല്‍ഹിക്ക് പോകയാണ്.. സോ ഞാന്‍ ഒരിക്കലും ഒരു ശല്യമായി നിങ്ങളുടെ ജീവിതത്തില്‍ വരില്ല.. ഗുഡ് ബൈ.. ഓള്‍ ദി ബെസ്റ്റ്.. അത്രയേ പറയാന്‍ കഴിയുമായിരുന്നുള്ളൂ എനിക്ക്.. ഈറന്‍ മിഴികളോടെ അവിടുന്ന് യാത്ര തുടര്‍ന്നു.. രാത്രി വളരെ വൈകി ആണ് നിമ്മി ആന്റിയുടെ അടുത്തെത്തിയത്.. ഒന്നും കഴിക്കാന്‍ തോന്നിയില്ല. തലവേദനയാണ് ആന്റി എന്ന് കള്ളം പറഞ്ഞു, അങ്ങനെ തന്നെ പോയി ബെഡ്ഡില്‍ വീണു കുറെ നേരം കരഞ്ഞു.. അടുത്ത ഒരു ദിവസം മുഴുവന്‍ റൂമില്‍ അടച്ചിരുന്നു സമയം കഴിച്ചു കൂട്ടി.. കഴിക്കാന്‍ നേരമാവുമ്പോള്‍ ആന്റി കൊണ്ട് വന്നു തരും..

പിറ്റേന്ന് രാവിലെ തന്നെ പപ്പ എത്തി.. ഒന്നും മിണ്ടാതെ പപ്പയോടൊപ്പം ഡല്‍ഹിക്ക്… മാസങ്ങള്‍ക്ക് ശേഷം വന്ന ഒരു പ്രൊപോസല്‍.. അവിടെ വീണ്ടും വിധി എന്നെ കബളിപ്പിച്ചു.. ശ്രീജിത്ത് ആയിരുന്നു വരന്റെ റോളില്‍.. ശ്രീജിത്തിന്റെ അമ്മയെ ബോധിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു കപട നാടകമായിരുന്നു അതും.. തീരെ തളര്‍ന്നു പോയത് വിവാഹ ശേഷം ശ്രീജിത്ത് എന്നെ ഒന്ന് സ്പര്‍ശിച്ചത് പോലുമില്ല എന്നതിലാണ്.. എത്ര നാള്‍ ഞാന്‍ ഇങ്ങനെ കഴിയണം എന്ന് ചോദിച്ചതിനു മുഖമടച്ചു ഒരടിയായിരുന്നു മറുപടി.. എല്ലാത്തിനും ശേഷം അയാള്‍ മെല്ലെ അക്രമാസക്തനായി തുടങ്ങി.. തുഷാര ഞരമ്പ് മുറിച്ചാണ് പോലും ആത്മഹത്യ ചെയ്തത്.. ആ ഷാള്‍ എടുത്തു മുഖത്ത് വച്ച് കിടന്നുറങ്ങാന്‍ തുടങ്ങിയതോടെ എന്റെ നിയന്ത്രണം വിട്ടു പോയി.. എല്ലാം ഇട്ടെറിഞ്ഞു പോരാന്‍ തുടങ്ങിയപ്പോഴാണ് ശ്രീജിത്തിന്റെ അമ്മയുടെ ദയനീയമായ ചോദ്യം “നീ പോകുവാണോ മോളെ” എന്ന്..

അതോടെ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.. അവിടെ തുടരാന്‍ തന്നെ തീരുമാനിച്ചു.. കുറച്ചുകാലം ജിത്തുവിനെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലാക്കി.. ഈ അസുഖം ഭേദമാവാന്‍ കുറെ വര്‍ഷങ്ങള്‍ എടുത്തു.. അതിനിടയില്‍ പപ്പയും ജിത്തുവിന്റെ അമ്മയും മരണമടഞ്ഞു .. അവസാനം എല്ലാത്തില്‍ നിന്നും ജിത്തുവിനെ എനിക്ക് വിട്ടു കിട്ടി എന്ന ഘട്ടം വന്നപ്പോള്‍ ആണ് അയാളുടെ പ്രിയ തോഴിയായ സംഗീതം വീണ്ടും തിരിച്ചു വന്നത്.. അവിടെ എനിക്ക് വഴി മാറി കൊടുക്കേണ്ടി വന്നു..

***********************************************************

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്‍സ്:

അരുണാ ഹൗ ആര്‍ യു ഫീലിംഗ് ?? ആര്‍ യു ഓകേ?? ഡോക്ടര്‍ ആനന്ദിന്റെ മൃദുല സ്വരമാണ് അരുണയെ ഒരു നിദ്രയില്‍ നിന്നും എന്ന പോലെ ഉണര്‍ത്തിയത്.. ഞാന്‍.. ഞാന്‍ എവിടെയാണ് ?? എനിക്കെന്താ പറ്റിയത്? നന്ദേട്ടന്‍ എവിടെ ?? അരുണയ്ക്ക് നൂറായിരം ചോദ്യങ്ങളുണ്ടായിരുന്നു ..

അരുണാ, അത് നന്ദേട്ടന് ആയിരുന്നു.. നന്ദേട്ടാ എനിക്കെന്താ പറ്റിയേ.. ഡോക്ടര്‍ ആനന്ദ് പറഞ്ഞു അരുണയ്ക്ക് പേഴ്സണാലിറ്റി ദിസോര്ടെര്‍ എന്ന അസുഖത്തിന്റെ ഇനിയും കണ്ടു പിടിക്കപെട്ടിട്ടില്ലാത്ത ഒരു വകഭേദം ആയിരുന്നു. ദൈവകൃപ അത് കണ്ടു പിടിക്കാനും വേരോടെ പിഴുതു കളയാനും കഴിഞ്ഞു .. അപ്പോള്‍ അരുണ ആന്‍ഡ് നന്ദന്‍, ബാക്ക് ടൂ റിയാലിറ്റി, എന്‍ജോയ്.. ഓള് ദി ബെസ്റ്റ്.

Generated from archived content: story1_aug30_11.html Author: swapna_jayesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here