പുണ്യ പുരുഷന്മാര്‍ ജനിച്ച് സ്ഥലങ്ങള്‍ സന്ദര്‍സിച്ച സ്ഥലങ്ങള്‍ , ഇവയെല്ലാം തീര്‍ത്ഥസ്ഥാനങ്ങളാണ്. പുണ്യപുരുഷന്മാരുടെ സമ്പര്‍ക്കമാണ് തീര്‍ത്ഥങ്ങളാക്കുന്നത്. ഭക്തന്മാരാണ് തീര്‍ത്ഥങ്ങളെ തീര്‍ത്ഥങ്ങളാക്കുന്നത്. ഭക്തന്മാരും ജ്ഞാനികളും , യോഗികളുമായ മഹാപുരുഷന്മാരുടെ മഹിമാനന്തരങ്ങളാണ്‍. ഒരു മഹാത്മാവും പുണ്യസ്ഥലവും സമീപത്തുണ്ടെങ്കില്‍ ആദ്യം മഹാത്മാവിനെ കണ്ട ശേഷം പുണ്യസ്ഥലം സന്ദര്‍ശിക്കണം എന്നാണു പറയുന്നത്. മഹാത്മാവ് എത്രനേരത്തേക്കുണ്ടാകുമെന്ന് നിശ്ചയമില്ല. അത്ര പ്രാധാന്യം മഹാത്മാക്കള്‍ക്കു നല്‍കുന്നു. അവരുടെ സംസര്‍ഗ്ഗം കൊണ്ട് സകലവിധ ദു:ഖങ്ങളും മാറുന്നു. ശാന്തി ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ മഹാത്മാക്കള്‍ ജനിക്കുകയും സന്ദര്‍ശിക്കുകയും ഇരിക്കുകയും ചെയ്ത സ്ഥലങ്ങള്‍ പുണ്യസ്ഥലങ്ങളായി കരുതുന്നു. തീര്‍ഥാടന കേന്ദ്രങ്ങളായി കരുതുന്നു. ശ്രീ ശങ്കരന്‍ ജനിച്ച കാലടി , മലയാറ്റൂര്‍, ഭരണങ്ങാനം, എന്നീ സ്ഥലങ്ങള്‍ തീര്‍ഥാടന കേന്ദ്രങ്ങളാണ്.
മഹാത്മാക്കളില്‍ നിന്നും പുറപ്പെടുന്ന ആദ്ധ്യാത്മികതയുടെ തരംഗങ്ങള്‍ ആ സ്ഥലങ്ങളില്‍ ഉണ്ട്. അതുമൂലമാണ് തീര്‍ഥങ്ങളാകുന്നത്. എന്നാല്‍ ആ സ്ഥലത്തെ ആദ്ധ്യാത്മികശക്തിപ്രസരം കുറഞ്ഞു പോകാതെ നോക്കേണ്ടതു അവിടത്തേക്കു പോകുന്ന തീര്‍ഥാടകരുടെ കര്‍ത്തവ്യമാണ്.
തീര്‍ഥാടനം നടത്തേണ്ടതു വ്രതനിഷ്ഠയോടുകൂടി വേണം. മനസ്സ് നിയന്ത്രിക്കാന്‍ വേണ്ടിയാണു വ്രതം അനുഷ്ഠിക്കുന്നത്. അഹിംസ, വ്രതം, ആസെതയം ( കളവു പറയാതിരിക്കുക) ബ്രഹ്മചര്യം, അപരിഗ്രഹം ഇവ ശീലമാക്കനം. ഇതെല്ലാം മാനസിക ശുദ്ധിക്കുള്ള ഉപായങ്ങളാണ്. ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം, ഇവ ബാഹ്യ ശുചിത്വത്തിനുവേണ്ടിയാണ്, . മാനസികവും , ശാരീരികവുമായ ശുചിത്വത്തോടുകൂടിയ തീര്‍ത്ഥയാത്രയാണ് ഫലസിദ്ധിക്കുതകുന്നത്. ഇതൊന്നും ഇല്ലാതെയുള്ള തീര്‍ത്ഥാടനം സ്ഥലത്തെ മഹത്വം ക്ഷയിപ്പിക്കുമെന്നു അറിയണം.
Generated from archived content: essay2_dec24_11.html Author: swami_purantharanadha