വിഷു ആശംസകൾ

ലോകം മുഴുവനും വർഗ്ഗീയതയും ഭീകരതയും വ്യാപിച്ചിരിക്കുകയാണ്‌. ഇതിന്റെ തുടർച്ചയായി യുദ്ധങ്ങളും ആഭ്യന്തര ലഹളകളും നടക്കുന്നു. കാശ്‌മീരിലായാലും, പാലസ്തീനിലായാലും, സിലോണിലായാലും പ്രശ്‌നങ്ങളുടെ പ്രധാനഹേതു വർഗ്ഗീയത തന്നെയാണ്‌. ഇതിനെ രാഷ്‌ട്രീയവുമായി കൂട്ടിക്കലർത്തുമ്പോൾ ദുരന്തം ഇരട്ടിയാകുന്നു.

ഇതിനെതിരെ, മതഭീകരത ഇല്ലാതാക്കാനും എല്ലാ മതങ്ങളും തുല്ല്യമാണന്നും, എല്ലാവരും ഒരേ ഈശ്വരന്റെ കീഴിലാണെന്നുമുളള സത്യം ബോധ്യപ്പെടാൻ ഇനി ബാക്കിയുളളത്‌ ശ്രീനാരായണഗുരുദർശനം മാത്രമാണ്‌. ഇത്‌ പ്രചരിപ്പിക്കേണ്ടത്‌ വിദേശികളും സ്വദേശികളുമായ ഭാരതീയരുടെ പ്രത്യേകിച്ച്‌ കേരളീയരുടെ കടമയാണ്‌.

ഗുരുദർശനത്തിൽ യാതൊരു പതിരുമില്ല. എല്ലാ മതങ്ങളേയും, മനസ്സുകളേയും സമന്വയിപ്പിക്കുന്ന ഒരു നൂതന ദർശനമാണ്‌ ശ്രീനാരായണഗുരു നമുക്ക്‌ നല്‌കിയിട്ടുളളത്‌. വേദങ്ങളിലേയും ഉപനിഷത്തുക്കളിലേയും മാലിന്യങ്ങളെ നീക്കം ചെയ്‌ത്‌ പുനരവതരിപ്പിക്കുകയാണ്‌ ഗുരുദേവൻ ചെയ്തത്‌. ഇതിൽ ജാതിമത ചിന്തകളില്ല. ലോകസ്നേഹം നിറഞ്ഞ ഗുരുദേവ ചിന്ത എല്ലാവരും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌ ഈ കലുഷിത ലോകത്തിന്‌ ഏറെ ആശ്വാസകരമായിരിക്കും. വിഷു ആഘോഷത്തിന്റെ ഈ ദിനങ്ങളിൽ ഇതുമാത്രമാണ്‌ നിങ്ങൾക്കു നല്‌കുവാനുളള എന്റെ സന്ദേശം. എല്ലാവർക്കും വിഷു ആശംസകൾ….

Generated from archived content: vishu_swami.html Author: swami_arshananda

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English