പുഴ മാഗസിസിനെക്കുറിച്ച്‌

പുഴ മാഗസിൻ മാതൃഭാഷാശുദ്ധിയുടെ സജീവസാന്നിദ്ധ്യമാണ്‌. ആധുനിക വിവര സാങ്കേതികയുഗത്തിൽ മലയാള സാഹിത്യ-സാംസ്‌ക്കാരിക ഭൂമികയുടെ നഷ്ടബോധവേദനയ്‌ക്ക്‌ ഒരു ചെറിയ ശമനമായിട്ടാണ്‌ പുഴ മാഗസിൻ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്‌. സാഹിത്യപരിസരത്തിന്റെ ഹരിതസമൃദ്ധി വേരറ്റു പോകാത്ത വരുംകാലത്തെക്കുറിച്ചുളള സ്വപ്നങ്ങളാണ്‌ ഈ മാഗസിന്റെ പ്രവർത്തനാർജ്ജവം.



എഴുതിത്തെളിഞ്ഞവരും, എഴുതിത്തുടങ്ങുന്നവരും ദീപ്തമാക്കുന്ന ഈ മാഗസിന്റെ ഉൾകാമ്പുകൾ വായനക്കാർക്ക്‌ ഏറെ ഹൃദ്യമായിരിക്കും എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്‌. കഥകളും, കവിതകളും ലേഖനങ്ങളുമൊക്കെനിറഞ്ഞ ഈ പുതിയ മാധ്യമത്തിന്റെ ഗുണവശങ്ങൾ അനുവാചകർക്ക്‌ അനുഗ്രഹമാകും എന്നത്‌ വെറും വാക്കല്ല എന്ന്‌ കരുതുന്നു.



ഇത്‌ ഒരു പ്രതിരോധം കൂടിയാണ്‌. മലയാളിക്ക്‌ അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണർവ്വിലേക്ക്‌ നീങ്ങുവാൻ വേണ്ടിയുളള ഒരു ചെറിയ കാൽവയ്പ്‌ മാത്രമാണിത്‌



മൺമറഞ്ഞ മലയാളസാഹിത്യപ്രതിഭകളെ സ്മരിച്ചുകൊണ്ട്‌ ‘പുഴ മാഗസിൻ’ കൈരളിക്ക്‌ സമർപ്പിക്കുന്നു.

Generated from archived content: puzha-about.html Author: suviraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here