ഓണാശംസകൾ

കലികാലത്തിന്റെ ദുരന്തവഴികളിൽ ഓണം വെറുംവാക്കായി മാറിയിരിക്കുന്നത്‌ ഒരു പുതിയ കാഴ്‌ചയല്ല. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തി​‍േൻയും ചിന്തകൾ മനസ്സിന്റെ ഒരു കോണിൽപോലും സൂക്ഷിക്കാതെ ഇന്നിന്റെ തെറ്റുകൾക്ക്‌ പിറകെ പായുന്ന മനുഷ്യർ ഓണത്തെ ഒരപശകുനമായിപോലും കരുതാം.

എങ്കിലും,

എവിടെയോ ഒരു നുറുങ്ങുവെട്ടത്തിന്‌ കൊതിക്കുന്നവർക്ക്‌ ഓണം ഒരാശ്വാസംതന്നെയാണ്‌.

മാവേലിക്കാലം ഒരു കെട്ടുകഥയെന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും ഓണക്കാലത്ത്‌ നന്മയുടെ പൂക്കൾ ഇടയ്‌ക്കെങ്കിലും മിഴിതുറക്കുന്നുണ്ട്‌.

വർഗ്ഗീയവാദവും കപട രാഷ്‌ട്രീയവും അഴിമതിയും ദുർഭൂതങ്ങളായി എഴുന്നെളളുന്നതും പരസ്പരം കണ്ടാൽ അവിശ്വാസത്തിന്റെ പക കണ്ണിൽ കോർക്കുന്നതും ഒരു നിമിഷമെങ്കിലും ഇല്ലാതാകുന്നത്‌ ഓണത്തിന്റെ ഈ ദിവസങ്ങളിലാവട്ടെ.

കഴിഞ്ഞുപോയ കാലത്തിന്റെ സമൃദ്ധിയെക്കുറിച്ചോർത്ത്‌ നെടുവീർപ്പുകളിടാതെ ഇന്നിന്റെ പ്രശ്‌നങ്ങളിൽ ഓണം നല്‌കുന്ന വലിയൊരാശയം മുന്നോട്ടുവച്ച്‌ പ്രവർത്തിക്കുകയാണ്‌ വേണ്ടത്‌.

ഒരു അസുരചക്രവർത്തിക്ക്‌ ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിഞ്ഞുവെങ്കിൽ ദേവൻമാരെ പോലെയല്ലെങ്കിലും നമുക്ക്‌ മനുഷ്യരെപോലെ ജീവിക്കാൻ കഴിയണം.

ഓണം വസന്തമാണ്‌…..

നന്മയുടെ വസന്തം.

അത്‌ ഒരു ആയുസ്‌ മുഴുവൻ നെഞ്ചിലേറ്റിയാൽ

നമുക്കും മാവേലിയാവാം……

Generated from archived content: onam_suvi.html Author: suviraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here