ആത്മനീഢം

ആത്മനീഢത്തിൽ ഞാ-

നൊളിപ്പിച്ച്‌ വിരിയിച്ച

പ്രണയാബരത്തിലെ

പൂം പൊയ്‌കയിൽ…..

നിലാവായ്‌ തുഴയുന്ന

അരയന്ന തിങ്കളിൻ

ചിറകിൽ ചികഞ്ഞു ഞാൻ

നിൻ സ്‌നേഹാർദ്രസ്വാന്ത്വനം.

എന്നിലെ ഋതുക്കളും,

നിഴലും നീരാംബലും,

നിൻ ചിരിപൂവിൽ

നറുതേൻ നുകർന്നു.

തൂവെണ്ണ തൂകി നിറച്ചു

നീയെൻ ദാഹാർദ്രപാന പാത്രം,

പ്രേമാർദ്രമലിഞ്ഞിതെന്നിൽ

നിൻ പ്രണയഗാത്രം.

ഹൃദയവനിയിലെ ഭൂമരപഥങ്ങളിൽ

നിൻ മൃദുമേനിതേടി ഞാനലഞ്ഞു..

എന്നുമാമധിരാചഷുകം

ഞാൻ നുകർന്നു.

കൊതിയോടണയും

ഭൂമരപ്രണയമാണ്‌…

എന്തിനു നീയെന്നിൽ

അനുരാഗമായ്‌ പടർന്നു?

വിടർന്നുവെൻ അന്തർദ്ദാഹം

അലഞ്ഞതെൻ അനുരാഗം

സ്വരജതി തളരാതെ നിൻ

നാമമെൻ പൂജാമന്ത്രം

വിരഹ തന്ത്രിയിൽ

നീ വിരൽ മീട്ടാതെ

ശ്രുതിയിട്ട മന്ത്രമായിന്നെ-

നാത്‌മനൊമ്പരം.

Generated from archived content: poem4_nov22_10.html Author: surya_gayathri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here