നിർത്താതെ
കൂകിപാഞ്ഞുപോം
ദ്രുതവേഗശകട പഞ്ചരം
സ്‌ത്രീത്വത്തിൻ
വെണ്മയുരുകിയൊഴുകു-
മാർത്തനാദം
മറികടന്നു പോകവെ;
ബീജവ്യഗ്രതയുടെ
പരുഷപീഢനം
വലിച്ചു കീറുന്നു-
തനുനിറഞ്ഞ താരുണ്യം.
ക്രൂരമാമമ്പിനഗ്രനാളങ്ങളിൽ
ചുരത്തുന്ന കൂർത്ത
തീനാമ്പുകൾ
മാന്യസ്‌ത്രീത്വ-
നാഭികളിൽ കരി-
ങ്കൊടിവളർത്തുന്നു
ഏതോ തോരാമഴയിലെ
കേൾക്കാതെ പോയ
ദീനരോദനങ്ങൾ
സ്‌ത്രീജന്മ ഗർഭങ്ങളിൽ
ജന്മനൊമ്പര
പ്രളയമായ് പടരുന്നു.
Generated from archived content: poem2_jun11_11.html Author: surya_gayathri
Click this button or press Ctrl+G to toggle between Malayalam and English