കുറവ്

പൊന്നുകൊണ്ടൊരു
മഞ്ചമൊരുക്കി
കൊക്കുരുമ്മിയിരിക്കാമെന്നു പറഞ്ഞു
മഞ്ഞുതിരുന്ന
രാവുകളില്‍ പരസ്പരം
പുതച്ചുറങ്ങാമെന്നു
പറഞ്ഞു
നക്ഷത്രങ്ങള്‍ക്കൊപ്പം
അനന്തതയിലേക്ക്
കൈകോര്‍ത്തുല്ലാസയാത്ര
പോകാമെന്നു പറഞ്ഞു
നിന്റെ ദു:ഖങ്ങളൊക്കേയുമെന്റെ
സ്പന്ദനങ്ങളിലേക്കാവാഹിച്ചാ
ശ്വസിപ്പിക്കാമെന്നു പറഞ്ഞു
പക്ഷെ,
ഒരു കടലോളം
സ്നേഹം മാത്രമാണു
സ്വന്തമായുണ്ടായിരുന്ന
തെന്നതായിരുന്നു,,,,,,,

Generated from archived content: poem3_feb20_12.html Author: suresh_gangadhar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English