കംപ്ലീറ്റ്‌ കംപ്യൂട്ടർ ബുക്ക്‌

ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ‘കംപ്ലീറ്റ്‌ കംപ്യൂട്ടർ ബുക്ക്‌’ എന്ന ഗ്രന്ഥം എഴുതിയ വർക്കി പട്ടിമറ്റം അറിവിനെയും വിജ്ഞാനത്തെയും എങ്ങനെ പ്രാവർത്തികതയിലേക്ക്‌ സമന്വയിപ്പിക്കാമെന്ന്‌ നമ്മെ പഠിപ്പിക്കുന്നു. കംപ്യൂട്ടറിന്റെ സമഗ്രമായ രൂപത്തെ ആധികാരികമായി വായനക്കാരിലേക്ക്‌ സംക്രമിപ്പിക്കുക എന്ന ബുദ്ധിമുട്ടുപിടിച്ച പണി അനായാസമായി നിർവ്വഹിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്‌. ഈ പുസ്‌തകത്തിലൂടെ വായിച്ചു മുന്നേറുമ്പോൾ കംപ്യൂട്ടർ ഒട്ടും ബുദ്ധിമുട്ടുപിടിച്ച യന്ത്രമല്ലെന്ന യാഥാർത്ഥ്യം ഉൾക്കൊളളാനും കഴിയുന്നു. കംപ്യൂട്ടർ പഠനം ഐച്ഛികമായെടുക്കുന്നവർക്കുപോലും ഈ പുസ്‌തകം വായിക്കുമ്പോൾ തങ്ങളുടെ അറിവ്‌ കൂടുതൽ ‘റിഫ്രെഷ്‌’ ചെയ്യാനും ഉപകരിക്കുന്നു. വ്യത്യസ്‌ത രീതികളിൽ കംപ്യൂട്ടറിനെക്കുറിച്ച്‌ പ്രസംഗിക്കേണ്ടിവരുന്നവർക്കും പഠിപ്പിക്കേണ്ടിവരുന്നവർക്കും ഈ ഗ്രന്ഥം ഒരു നല്ല ഗുരുനാഥനാണ്‌. കംപ്യൂട്ടർ വാങ്ങി ഉപയോഗിക്കുന്നവർക്ക്‌ ഈ പുസ്‌തകം കംപ്യൂട്ടർ പാദാവലിയുമായി ഇണങ്ങിപ്പോകാനുളള ഒരു വഴികാട്ടിയായി തീരുമെന്നതിൽ രണ്ടുപക്ഷമില്ല. കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷായതുകൊണ്ട്‌ മലയാളത്തിൽ കൃത്യമായ പരിഭാഷ നടത്തുക ദുഷ്‌കരമായ സംഗതിയാണ്‌. പദാനുപദപരിഭാഷ പലപ്പോഴും വാക്കിന്റെ ആശയത്തെപ്പോലും നശിപ്പിച്ചുകളയാറുണ്ട്‌. മലയാളത്തിൽ വൈജ്ഞാനിക ഗ്രന്ഥങ്ങൾ എഴുതുന്നവർ പുസ്‌തകത്തിന്റെ സന്ദേശം വായനക്കാരിലേക്ക്‌ പകരുന്നതിൽ പരാജയപ്പെടാറുണ്ട്‌. എന്നാൽ ഈ ഗ്രന്ഥത്തിൽ വർക്കി പട്ടിമറ്റം ആംഗലവും മലയാളവും ഇടകലർത്തിയുളള സംവേദനഭാഷയാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഒരുതരത്തിലും ആശയനഷ്‌ടം സംഭവിക്കുന്നില്ല. ഉദാഹരണമായി ബൂളിയൻ ആൾജിബ്രായെ വിശദീകരിക്കുന്നതും ഭാഗം രണ്ടിലെ ഓപ്പറേഷൻ മോഡ്യൂൾ (അദ്ധ്യായം 37 മുതൽ 41 വരെ) തുടങ്ങിയവയും സരളമായ പ്രതിപാദനം വഴി വായനക്കാരിലേക്ക്‌ അയത്‌നലളിതമായി എത്തിച്ചേരുന്നതായി അനുഭവപ്പെടുന്നു.

ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3130ഡഡാട ദവസഎയനപാവണു1 ഡഡാപ

കംപ്യൂട്ടർ ടെക്‌നോളജി മാത്രമാണ്‌ വിശദീകരിക്കുന്നതെങ്കിലും ഗ്രന്ഥകാരൻ സാമൂഹികാന്തരീക്ഷത്തെ വിദ്യാഭ്യാസപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുളള വികസനത്തെ ഉയർത്തിക്കാണിക്കുന്നത്‌ ഈ ഗ്രന്ഥത്തിന്‌ കൂടുതൽ ദാർശനികസൗന്ദര്യം നല്‌കുന്നു.

ഒരു കംപ്യൂട്ടർ സ്വന്തമായിക്കഴിഞ്ഞാൽ എങ്ങനെ ഒരു വ്യക്തിക്ക്‌ അല്ലെങ്കിൽ കുടുംബത്തിന്‌ പ്രവൃത്ത്യുന്മുഖമായി ഉയരാം എന്ന്‌ ഈ കൃതി കാട്ടിത്തരുന്നു.

(ബിസിനസ്‌ ദീപിക നവംബർ 10-16, 2003)

കംപ്ലീറ്റ്‌ കംപ്യൂട്ടർ ബുക്ക്‌,

വർക്കി പട്ടിമറ്റം,

ഡി സി ബുക്‌സ്‌,

വില – 225.00.

Generated from archived content: book-feb19.html Author: surendran-chempukkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English