അടയാത്ത ഇമകൾ

ഇലകളല്ലവ

മുറിവുപോലെ

തുറക്കപ്പെടുന്ന

ഇമകളാണ്‌.

ഉറവയല്ലവ

ഒലിച്ചിറങ്ങി

ഉറഞ്ഞുപോയ

ഉണർവാണ്‌

മിന്നുന്നതല്ലൊന്നും

വെളിച്ചം വീണപാടുമല്ല

പിന്നിരുട്ടിൽ

വെളിച്ചപ്പാടിന്റെ വാളാണ്‌

കൽക്കണ്ടമല്ലവ

കൊമ്പുളള കാഴ്‌ചകൾ

കുത്തിപ്പൊളിച്ച

വ്രണങ്ങളാണ്‌

കുപ്പക്കൂനയല്ല

ശിരസ്സറ്റ ജഡങ്ങളാണ്‌

ഇരപിടുത്തം കഴിഞ്ഞ്‌

ഒരു ജാഥയിപ്പോൾ

പിരിഞ്ഞ്‌ പോയതേയുളളൂ.

Generated from archived content: poem1_mar23.html Author: sunilkrishnan_alhassa

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here