ഒഴുക്കിനെതിരെ

ശവത്തിൽ കുത്തരുത്‌.

അവർ മഹാകവികളാണ്‌.

അക്കാദമിയുടെ അവസാനവാക്ക്‌.

എഴുതുന്നതെന്തും കവിതയാണ്‌.

അവാർഡുകൾക്കും പഞ്ഞമില്ല.

യാത്രകൾ സ്‌പോൺസേഡ്‌ പരിപാടികളാണ്‌.

ഇരിങ്ങാലക്കുട, തിരുവനന്തപുരം, ഇന്ദ്രപ്രസ്ഥം

ഒരു പോസ്‌റ്റ്‌മോഡേൺ യാത്ര.

ഒരു ലാറ്റിനമേരിക്കൻ കവിത

റോയൽറ്റി സ്വന്തം അക്കൗണ്ടിൽ മാത്രം

ചിത്രഗുപ്‌തന്റെ ചോദ്യങ്ങൾക്ക്‌ വ്യക്തമായ മറുപടിയുണ്ട്‌.

ഒന്നും ചോദിച്ച്‌ വാങ്ങിയതല്ല.

കോടി പുതപ്പിക്കരുത്‌.

കാവിയാണ്‌ ഉത്തമം.

ആത്മസമർപ്പണത്തിന്റെ നിറം.

മംഗളകാവ്യങ്ങളെഴുതി

സാക്ഷ്യപ്പെടുത്തി.

എന്ന്‌….. സ്വന്തം.

രാജാവ്‌ നഗ്‌നനാണെന്ന്‌ പറഞ്ഞ പണ്ടത്തെ കുട്ടി

ഇന്ന്‌ വലുതായിരുന്നു.

അവൻ ശബ്‌ദമില്ലാതെ ചിരിച്ചു.

Generated from archived content: poem2_apr21.html Author: sunilbabu_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here