മാധ്യമത്തിന്റെ കഥ

അന്ന്‌ ഞായറാഴ്‌ചയായിരുന്നു. സ്‌കൂളില്ലാത്തതിനാൽ അനു വൈകിയാണ്‌ എണീറ്റത്‌. പ്രഭാതകർമ്മങ്ങൾ ചെയ്‌തതിന്‌ ശേഷം ഒരു നോട്ട്‌ബുക്കും പേനയുമായി അവൾ അച്ഛന്റെ അടുത്ത്‌ എത്തി. പത്രങ്ങളിൽ കണ്ണോടിച്ചുകൊണ്ടിരുന്ന അച്ഛൻ അനുവിനെ നോക്കി. അവൾക്ക്‌ എന്താണ്‌ വേണ്ടതെന്നു തിരക്കി. അനു തിങ്കളാഴ്‌ച ക്ലാസ്സ്‌ടീച്ചർ മാധ്യമങ്ങളെക്കുറിച്ച്‌ എഴുതിക്കൊണ്ട്‌ വരാൻ പറഞ്ഞെന്നും അതിന്‌ അച്ഛൻ സഹായിക്കണമെന്ന്‌ അറിയിച്ചു. അനുവിന്റെ അമ്മ കൊണ്ടുവച്ച ചായകുടിച്ചുകൊണ്ട്‌ ഒരു ചെറിയ ചിരിയോടെ അച്ഛൻ മാധ്യമങ്ങളുടെ കഥ പയാൻ തുടങ്ങി.

“അനുമോളേ, പുരാതന മനുഷ്യൻ എങ്ങനെയാണ്‌ തന്റെ ആശയങ്ങൾ കൈമാറിയത്‌ എന്ന്‌ അറിയുമോ”. അച്ഛൻ ചോദിച്ചു അനു അറിയില്ലെന്നു പറഞ്ഞു.

പുരാതന മനുഷ്യന്‌ ആദ്യം സംഭാഷണഭാഷ ഇല്ലായിരുന്നു. അവർ പക്ഷികൾ, കാട്ടുമൃഗങ്ങൾ, വൃക്ഷങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ ഗുഹകളുടെ ചുവരുകളിൽ വരച്ചാണ്‌ തങ്ങളുടെ ആശയങ്ങൾ കൈമാറിയിരുന്നത്‌. കാലങ്ങൾ കടന്നുപോയതോടെ പുരാതന മനുഷ്യൻ തന്റെ ചിത്രങ്ങൾക്ക്‌ ഒരു അർത്ഥം നൽകാൻ തീരുമാനിച്ചു. അതായിരുന്നു സംഭാഷണഭാഷയുടെ തുടക്കം. അങ്ങനെ നൂറ്റാണ്ടുകൾ കടന്നുപോയി.

“മോൾക്ക്‌ ഇനി പഠിക്കുന്ന പുസ്‌തകത്തിന്റെ കടലാസ്‌ എങ്ങനെയാണ്‌ നിർമ്മിച്ചത്‌ എന്നും അച്ചടി എങ്ങനെ തുടങ്ങി എന്നും അറിയേണ്ട”. അച്ഛൻ ചോദിച്ചു. കടലാസിന്റെ ആദ്യ രൂപം ഈജിപ്‌റ്റിൽ നിന്നും കൊണ്ടു വന്ന “പാപ്പിറസ്സ്‌ ” എന്ന ഒരിനം ചെടിയിൽ നിന്നായിരുന്നു ചൈനക്കാരനായിരുന്നു ആദ്യമായി കടലാസ്‌ കണ്ടുപിടിച്ചത്‌. കടലാസ്‌ കണ്ട്‌ പിടിച്ചതോടു കൂടി അച്ചടി യന്ത്രവും നൂറ്റാണ്ടുകൾക്ക്‌ ശേഷം വന്നു. ജർമ്മനിയിൽ പതിനാറാം ശതകത്തിൽ ജോഹന്നാസ്‌ ഗുട്ടൻബർഗ്ഗാണ്‌ ആദ്യമായി അച്ചടിയന്ത്രം കണ്ടുപിടിച്ചത്‌. ആദ്യമായി അച്ചടിച്ച പുസ്‌തകം ബൈബിളായിരുന്നു. അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിന്‌ മുമ്പ്‌ മനുഷ്യൻ കളിമണ്ണ്‌ ഇഷ്‌ടികകളിൽ വാർപ്പുകൾ ഉണ്ടാക്കി അച്ചടി നടത്തിയിരുന്നു. ശരിയായിട്ടുള്ള അച്ചടിയന്ത്രം കണ്ടുപിടിച്ചതോട്കൂടി മനുഷ്യന്‌ തന്റെ വിവരങ്ങളും അറിവുകളും മറ്റുള്ളവർക്ക്‌ പകർന്നു നൽകുന്നതിന്‌ വളരെയധികം സഹായകമായി. ഇന്ന്‌ ഭൂമിയിൽ ഒരു ജന്മായുസ്സ്‌ മുഴുവൻ തിരക്കിയാലും മനുഷ്യൻ കൈവശമാക്കാവുന്നതിലധികം അറിവുകളും വിവരങ്ങളും പുസ്‌തകങ്ങൾ നൽകുന്നു. അനു ഇതെല്ലാം തന്റെ നോട്ട്‌ബുക്കിൽ എഴുതി എടുത്തു. അച്ഛൻ മകളെ ഒന്ന്‌ തലോടിയിട്ട്‌ ചോദിച്ചു. “അനുമോൾക്ക്‌ ബോറടിക്കുന്നോ?” അനു പറഞ്ഞു “ഇല്ല എനിക്ക്‌ വീണ്ടും വീണ്ടും കേൾക്കുവാൻ കൊതിയാവുന്നു.” അച്ഛന്‌ സന്തോഷമായി. തുടർന്ന്‌ ടെലിഗ്രാഫിന്റെ കഥപറയാൻ തുടങ്ങി. പണ്ട്‌ മനുഷ്യൻ പ്രാവുകൾ വഴിയും സന്ദേശങ്ങൾ കൈമാറിയിരുന്നു. അതുകൂടാതെ കത്തുകൾ വഴിയും ആശയങ്ങൾ കൈമാറിയിരുന്നു. കാലം കഴിഞ്ഞതോടുകൂടി മനുഷ്യന്‌ വേഗത്തിൽ ഉടനെയുടനെ സന്ദേശങ്ങൾ അയയ്‌ക്കുവാനും അത്‌ എത്രയും വേഗം എത്തേണ്ടടത്ത്‌ എത്തുവാനുമുള്ള വ്യഗ്രത തോന്നി തുടങ്ങി. അതായിരുന്നു “ടെലിഗ്രാഫിന്റെ ആരംഭം. സാമുവൽ മോഴ്‌സ്‌ ആണ്‌ ടെലഗ്രാഫി കണ്ടുപിടിച്ചത്‌.” ടെലിഗ്രാഫിയിൽ ഒരു കമ്പിയുടെ ചലനങ്ങളിൽ വഴി സന്ദേശം കൈമാറപ്പെടുന്നു. അതിനുവേണ്ടി ഒരു കോഡും സാമുവൽ മോഴ്‌സ്‌ ഉണ്ടാക്കി. മോഴ്‌സ്‌ കോഡ്‌ എന്ന്‌ അതിനു പേരും നൽകി. ടെലഗ്രാഫിലൂടെ സന്ദേശങ്ങൾ ചൂടോടെ കൈമാറപ്പെടുന്നു. ഇനി ഞാൻ റേഡിയോയുടെ കഥ പറയാം. റേഡിയോ കണ്ടു പിടിച്ചതിന്‌ മാർക്കോണി എന്ന ശാസ്‌ത്രജ്ഞനോട്‌ നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്നാലും ഒരു ഭാരതീയന്റെ പ്രയത്‌നവും അതിന്‌ പിന്നിൽ ഉണ്ട്‌ എന്ന്‌ നമ്മളെ അത്ഭുതപ്പെടുത്തുയേക്കാം. സംശയിക്കേണ്ട സർ ജഗദീഷ്‌ ചന്ദ്രബോസ്‌ എന്ന ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ റേഡിയോ കണ്ടുപിടിക്കുന്നതിന്‌ മാർക്കോണിയുടെ പ്രവർത്തനങ്ങൾ നടക്കുന്ന അതേ സമയം റേഡിയോ കണ്ടു പിടിക്കുവാനായി പ്രയത്‌നിച്ചത്‌. ഒന്നും രണ്ടും ലോകമഹായുദ്ധകാലത്ത്‌ റേഡിയോയിലൂടെ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ലോകം മുഴുവനുമുള്ള ജനങ്ങൾ മനസ്സിലാക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. ഇന്ന്‌ കേരളത്തിൽ ആകാശവാണി റേഡിയോ നിലയത്തിലൂടെ നാം റേഡിയോ പരിപാടികളും സംഗീതവും ആസ്വദിക്കുന്നു. എന്നാൽ ശബ്‌ദതരംഗങ്ങൾ റെക്കാർഡ്‌ ചെയ്‌ത്‌ വീണ്ടും വീണ്ടും കേൾക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിയത്‌ അമേരിക്കൻ ശാസ്‌ത്രജ്ഞനായ തോമസ്‌ ആൽവാ എഡിസനാണ്‌ വൈദ്യുതിബൾബ്‌ കണ്ടുപിടിച്ച തോമസസ്‌ ആൽവ എഡിസൺ “”കണ്ടുപിടിത്തങ്ങളുടെ പിതാവായി“ ലോകം ആദരിക്കുന്നു. ഗ്രാമഫോൺ വഴി എഡിസൺ ആദ്യം റെക്കോർഡ്‌ ചെയ്‌തത്‌ നേഴ്‌സറി ഗാനങ്ങളാണ്‌. പിന്നെ കാലങ്ങൾ കഴിഞ്ഞതോടുകൂടി നാം ഇന്ന്‌ കേൾക്കുന്ന ഗാനങ്ങൾ ആഡിയോ കാസറ്റുകൾ വഴിയും സി.ഡി. (കോംപാക്‌ട്‌ ഡിസ്‌ക്‌) വഴിയും കേൾക്കുന്നു. ശബ്‌ദതരംഗങ്ങൾ റെക്കോർഡ്‌ ചെയ്യുന്നതിന്‌ എല്ലാ ഉപകരണങ്ങളും(Magnetic Induction)എന്ന ഒരു സിദ്ധാന്തത്തെ ആശ്രയിക്കുന്നു. അനുമോൾ ഇതൊന്നും കേട്ട്‌ ഭയപ്പെടേണ്ട മുതിർന്ന ക്ലാസ്സകളിൽ ഇതിനെപ്പറ്റി കൂടുതൽ നിനക്ക്‌ പഠിക്കാം. അച്ഛൻ ഇതിനെപ്പറ്റി ഒന്ന്‌ സൂചിപ്പിച്ചെന്നേ ഉള്ളൂ.

ഇനി മോൾക്ക്‌ ടെലിവിഷൻ ആരാണ്‌ കണ്ട്‌ പിടിച്ചത്‌ എന്ന്‌ അറിയേണ്ടേ. ടെലിവിഷന്‌ വളരെയധികം സഹായകരമായത്‌ ഫോട്ടോഗ്രാഫിയുടെ കണ്ടുപിടിത്തമാണ്‌. പണ്ടു കാലങ്ങളിൽ നാം ഇന്ന്‌ കാണുന്നതരം ഫോട്ടോകൾ ഇല്ലായിരുന്നു. മനുഷ്യൻ നിറങ്ങളും ചായങ്ങളും ഉപയോഗിച്ച്‌ ചിത്രങ്ങൾ വരച്ചാണ്‌ അവന്റെ മനസ്സിൽ തട്ടുന്ന ദൃശ്യങ്ങൾ പകർത്തിയത്‌. എന്നാൽ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ പത്തൊൻപതാം നൂറ്റാണ്ടിൽ നൈസഫോർ നീസ്‌(ENiecephore Niepce) എന്ന ഫ്രഞ്ചുകാരൻ ഫോട്ടോഗ്രാഫി കണ്ടുപിടിച്ചു. വെളിച്ചത്തിന്റെ സഹായത്താൽ പകർത്തിയ ചിത്രം എന്നാണ്‌ ഫോട്ടോഗ്രാഫിയെ വിശേഷിപ്പിക്കുന്നത്‌. ആദ്യമായി ബ്‌ളാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോഗ്രാഫിയാണ്‌ ഉണ്ടായിരുന്നത്‌. പിന്നീട്‌ ഇത്‌ കളർ ഫോട്ടോഗ്രാഫിക്ക്‌ വഴി തെളിയിച്ചു. ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യന്‌ താൻ കണ്ട ദൃശ്യം അതേപടി പകർത്തുവാൻ സാധിച്ചു. ഈ കണ്ടുപിടിത്തം വളരെ വ്യക്തമായി മറ്റു പല ശാസ്‌ത്രശാഖകളെയും സഹായിച്ചു. മോൾ കേട്ടിട്ടില്ലേ ഒരു ചൈനീസ്‌ വചനം. ഒരു ദൃശ്യം നൂറ്‌ വാക്കുകളേക്കാൾ മുൻപിലാണ്‌ എന്നുള്ളതെന്ന്‌. ഇനി അച്ഛൻ നിനക്ക്‌ വളരെ വിശദമായി ടെലിവിഷന്റെ കഥ പറഞ്ഞു തരാം. ടെലിവിഷൻ കണ്ട്‌ പിടിച്ചത്‌ ജോൺ ബെയർഡ്‌(EJohn Baird) ആണ്‌. ചിത്രങ്ങൾ വളരെ വേഗത്തിൽ ഇരുപത്തിനാലിൽപ്പരം ചിത്രങ്ങൾ ഒരേ സമയത്ത്‌ ഒരു സെക്കൻഡിൽ ചലിപ്പിച്ചാൽ ആ ചിത്രങ്ങൾ അനങ്ങുന്നതായി തോന്നും. ഇതിനെPersisstence of Vision എന്ന്‌ പറയുന്നു. ഈ സിദ്ധാന്തമാണ്‌ ചലച്ചിത്രങ്ങളാടെ ആശയങ്ങൾക്ക്‌ രൂപം നൽകിയത്‌. ഫ്രഞ്ചുകാരായ ലൂമിയർ സഹോദരൻമാരാണ്‌ ആദ്യമായി ഈ ശാസ്‌ത്രസിദ്ധാന്തം അനുസരിച്ച്‌ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്‌തത്‌. ഇത്‌ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിലായിരുന്നു. ഇന്ന്‌ ചലച്ചിത്രങ്ങൾ മാധ്യമലോകത്തിന്റെ രാജാവാണ്‌. ചലച്ചിത്രങ്ങളിലൂടെ മനുഷ്യൻ ഇന്ന്‌ പല കാര്യങ്ങളും, വിവരങ്ങളും മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുന്നു.

അച്ഛൻ ഒരു പ്രധാനകാര്യം പറയാൻ വിട്ടുപോയി. മോൾ ഇന്നത്തെ പത്രം വായിച്ചോ. വായിച്ചെന്ന്‌ അച്ഛനറിയാം. അച്ചടിയെപ്പറ്റി അച്ഛൻ നേരത്തെ പറഞ്ഞല്ലോ. അച്ചടിയുടെ കണ്ടുപിടുത്തം വൃത്താന്തപത്രങ്ങൾക്ക്‌ വിത്തുകൾ പാകി പത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള ജനങ്ങൾ അന്നന്ന്‌ നടക്കുന്ന ലോകകാര്യങ്ങൾ മനസ്സിലാക്കുന്നു. സായാഹ്നപത്രങ്ങളും ഇന്ന്‌ സുലഭമാണ്‌. പൊതുജനങ്ങൾക്ക്‌ ഒരു കപ്പ്‌ ചൂട്‌ ചായയോടോ കാപ്പിയോടോ കൂടി വൃത്താന്തപത്രം സുപ്രഭാതത്തിൽ വായിക്കാതെ ഒരു ദിവസം തുടങ്ങുവാൻ പോലും വളരെയധികം ബുദ്ധിമുട്ടാണ്‌. നാം ഇന്ന്‌ വൃത്താന്തപത്രം തുടങ്ങി ടെലിവിഷൻ വരെയുള്ള മാധ്യമങ്ങളെപ്പറ്റി പറഞ്ഞല്ലോ. ഇനി ഇന്റർനെറ്റിനെപ്പറ്റി പറയാം. ഇന്റർനെറ്റിലൂടെ ജനങ്ങൾക്ക്‌ ലോകത്ത്‌ എവിടെ നിന്നും, എപ്പോൾ വേണമെങ്കിലും, എന്തിനെപ്പറ്റിയും സ്വന്തം കംപ്യൂട്ടറിലൂടെ അറിയാൻ സാധിക്കും. ഇത്‌ വിവരസാങ്കേതിക വിദ്യയിലൂടെ വിവരവിജ്ഞാന വിസ്‌ഫോടനത്തിന്‌ തുടക്കമിട്ടു. ഇന്റർനെറ്റിന്റെ തുടക്കം എങ്ങനെയാവും എന്ന്‌ അച്ഛൻ പറഞ്ഞുതരാം. യുദ്ധസമയത്ത്‌ പട്ടാളക്കാർക്ക്‌ തങ്ങളുടെ സന്ദേശങ്ങൾ കൈമാറുന്നതിന്‌ ഒരു വിദ്യ ആവശ്യമായിരുന്നു. അതായിരുന്നു ഇന്റർനെറ്റിന്റെ ആരംഭം. പിന്നെ പല പല മാറ്റങ്ങൾ അതിന്‌ സംഭവിക്കുകയും നാം ഇന്ന്‌ കാണുന്ന തരത്തിലുള്ള ഇന്റർനെറ്റ്‌ വരികയും ചെയ്‌തു. ഇന്റർനെറ്റിന്റെ സഹായത്തോടെ നമുക്ക്‌ ഇമെയിൽ അയക്കുവാൻ സാധിക്കുന്നു. ഇന്റർനെറ്റിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ മോൾ മുതിർന്ന ക്ലാസ്സിൽ പഠിക്കും. അപ്പോൾ അനു അച്ഛനോട്‌ ടെലിഫോണിനെപ്പറ്റി പറഞ്ഞില്ലല്ലോ എന്നു ചോദിച്ചു.

പിന്നീട്‌ അച്ഛൻ ടെലിഫോണിനെക്കുറിച്ച്‌ പറയാൻ തുടങ്ങി. ടെലിഫോൺ കണ്ടുപിടിച്ചത്‌ അലക്‌സാണ്ടർഗ്രഹാംബെൽ ആണ്‌. ഇന്ന്‌ ഇപ്പോൾ മൊബൈൽ ഫോണുകളും വൈർലെസ്‌ ഫോണുകളും സുലഭമാണ്‌. ആയിരക്കണക്കിന്‌ മൈലുകൾക്കപ്പുറമുള്ള ഒരു സ്‌ഥലത്തെ മനുഷ്യനുമായി നമുക്ക്‌ ടെലിഫോണിലൂടെ സംസാരിക്കുവാൻ കഴിയുന്നു. ഇത്‌ വളരെ മഹത്തരമായ കണ്ടുപിടുത്തമാണ്‌. അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അനു ടീച്ചറെ കാണിക്കാൻ എഴുതി.

Generated from archived content: essay1_nov24_08.html Author: sunil_surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English