അടുപ്പിന്
മൂന്നുകാൽ
ഭാവി
ഭൂതം
വർത്തമാനം
മുകളിൽ ഞാൻ
ആവിയിലേക്ക്
തിളയ്ക്കുംവരെ
മോചിതനാവാതെ
മുന്നടുപ്പിൽ
മാംസമെരിയുന്ന
പടനിലം
പിന്നടുപ്പിൽ
തണുത്ത ചാരത്തിലേക്ക്
ദ്രവിച്ചുപോയ കാലം
മറ്റൊന്നിൽ
നരകപ്രതീക്ഷയുടെ
വേട്ടനായ്ക്കൾ
കുരൽച്ചോര
മണത്തിറങ്ങുന്നു
ഗുഹാമുഖം
അടുപ്പുകത്തുമ്പോൾ
പഴുത്തിരിക്കാൻ വയ്യ.
Generated from archived content: poem2_nov2_05.html Author: sunil_krishnan