ചില മനുഷ്യർക്ക്‌ ചിറകുകളുണ്ട്‌

ചില മനുഷ്യർക്ക്‌

ചിറകുകളുണ്ട്‌

നിറഞ്ഞ മൗനത്തിൽ

ചിലരവ കൂപ്പി

തനിയെ ഉള്ളിലേയ്‌-

ക്കുണരുകയാവാം

വിടർന്ന്‌ സ്വപ്‌നങ്ങൾ-

ക്കിടയിലൂടൂർന്ന്‌

കുടഞ്ഞ്‌ പുഞ്ചിരി

പകരുകയാവാം

ചിറകൊടിഞ്ഞാരും

മറന്ന ചില്ലയിൽ

ഇരുന്ന്‌ കണ്ണീരാ-

ലുരുകുകയാവാം

അകലെയെങ്കിലും

അവർ തൊടും

നേർത്ത വിരലുകൊണ്ടല്ല

നനുത്ത തൂവലാൽ

Generated from archived content: poem3_sep24_09.html Author: sunil_jose

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here