നിരീശ്വരവാദി
നിരീശ്വരവാദിയായ അയാളുടെ കയ്യിൽ പല നിറത്തിലുളള ചരടുകൾ കെട്ടിയിട്ടുണ്ടായിരുന്നു. കഴുത്തിൽ ഒരു കൊന്തയും നെറ്റിയിൽ വലിയ തഴമ്പും.
നിഷ്‌ക്കളങ്ക
നിഷ്‌ക്കളങ്കയായിരുന്ന അവൾ ഭർത്താവിനെ വെട്ടിക്കൊന്നു. മകൾക്ക് വിഷവും നൽകി അയൽക്കാരനോടൊപ്പം ഒളിച്ചോടി.
വിവാഹം
വയസ്സായ അമ്മയ്‌ക്ക് ഒരു കൈത്താങ്ങാവുമല്ലോയെന്ന് കരുതിയാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ അമ്മയെ പുറത്താക്കി.
വിദ്യാ സമ്പന്നർ
ഭിക്ഷാടനം നടത്തി വന്ന ഒരു പാവം അന്ധ ബാലികയെ ഒരു കൂട്ടം വിദ്യാ സമ്പന്നർ ചേർന്ന് പീഡിപ്പിച്ചു.
ഉപദേശം
മുഴുക്കുടിയനായ അയാൾ മകനെ ഉപദേശിച്ചു. ‘ഒരിക്കലും മദ്യപിക്കരുത്, കരളു വാടും കുടുംബം മുടിയും’.
Generated from archived content: story1_oct31_08.html Author: sunil_edamuri