പ്രതിഷേധം

പറവകൾ

നഗരവൃക്ഷങ്ങളിൽ

ചേക്കേറാൻ

മടിച്ച രാത്രി

നെഞ്ചിടമുണ്ട്‌

ഹൃദയകവാടത്തിലെത്തിയ

പിച്ചാത്തിമുന

വ്യസനിച്ചു.

ഹൃദയത്തിലേക്ക്‌

ഇതിലേറെ എത്രവഴികൾ!

എന്നിട്ടും മനുഷ്യർ…..

ചിന്ത കനത്തപ്പോൾ

പിടിവട്ടമൊടിഞ്ഞ്‌

പകുതി

പിടയ്‌ക്കുന്ന ഉടലിലമർന്നും

പകുതി

എന്നറിയപ്പെട്ടിടത്തെ

മണ്ണിലമർന്നും

പിച്ചാത്തി പ്രതിഷേധിച്ചു.

Generated from archived content: poem2_apr5_10.html Author: sunil_chilambiseril

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനിഷാദം
Next articleപ്രാർത്ഥന
കൊല്ലം ജില്ലയിൽ ചടയമംഗലത്തിനടുത്ത്‌ ഇളമ്പഴന്നൂരിൽ ചിലമ്പിശ്ശേരിൽ വീട്ടിൽ പത്മനാഭൻ-പുഷ്പമ്മ ദമ്പതികളുടെ മകനായി 1967-ൽ ജനിച്ചു. ആദ്യ കവിത ‘വേനൽമഴ’ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. കവിതകൾ കൂടാതെ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991 മുതൽ സൗദി അറേബ്യയിൽ റിയാദിൽ ജോലി നോക്കുന്നു. ഭാര്യ ഃ ആശാറാണി മകൾഃ ഭദ്ര വിലാസം ചിലമ്പിശ്ശേരിൽ വീട്‌ ഇളമ്പഴന്നൂർ പി.ഒ. ചടയമംഗലം - 691 534. ഫോൺ ഃ 474-476317, 531965

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here