തിരക്കില്‍ പാദുകമെങ്ങോ മറന്നു
വഴി മറന്നു
വഴിത്തരുവും തണലും മറന്നു
നടപ്പും മറന്നു.
ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍
പ്രണയ സ്മാരകം
ഇനിയി പാദരേണു
അലയാന്‍ വിധിച്ച കാറ്റിന്റെ സഹചാരി.
മൊഴിയാലല്ല സഖി , മിഴിയാല്‍
മനമെത്ര നാം വിവര്‍ത്തനം ചെയ്ത്.
ഉടലാലല്ല ഉള്ളറിവാല്‍ നാമെത്ര പുണര്‍ന്നു.
ഉടലില്‍ നിന്നടര്‍ന്ന തൂലിക പോല്‍ ചിതറുമോര്‍മ്മ പാറുന്നു
അകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു.
Generated from archived content: poem1_jan23_12.html Author: sunil_chilambiseril