ആരു നീ…?

ഒരു വാക്കും നോക്കും

ഒറ്റചരടിൽ കോർത്തെന്റെ

ആത്മാവിനെ നീ

മടക്കിത്തരാത്തതെങ്ങനെ?!

കാലം വീണുടച്ച

സ്‌ഫടികചെപ്പിലൊളിപ്പിച്ചു

വെച്ചെൻ ആത്മാവിനെ

കാലപ്പെരുമഴയത്ത്‌

തനിച്ചാക്കി നീ മടങ്ങിയതെങ്ങനെ..?!

വെളിച്ചം നന്മയായി,

ദീപമായി ഏഴുതിരിനാളമായി

തീർത്തെന്റെയിന്നിനെ

നീ ഉണർത്തുന്നതെങ്ങനെ….?!

അൻപെഴും ആർദ്രദലമായെന്റെ

ഏകതാരത്തെ, വീഥിയൊരുക്കാൻ

ഓർമ്മകൾക്ക്‌ നീ

കാവലിരിക്കുന്നതെങ്ങനെ…?!

എങ്ങനെ… ആരു നീ…?!

ചൊല്ലൊരിക്കൽ കൂടി….

അത്രയും പ്രിയം പോലൊരാൾ

വിട്ടുപോവാനരുതാതെ പറ്റിച്ചേർന്നൊരാൾ….

Generated from archived content: poem1_jan4_06.html Author: sumithra_satyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here