ജലാംശമുള്ള മണ്ണ്‌

ഒരു ചിറക്‌

അതു മാത്രമായി

കിട്ടണം;

ഒന്നിലും

കാണാത്തത്‌,

എന്നാൽ

എല്ലാറ്റിലും

ഉള്ളത്‌

വെറുതേ

മേനി

പറയാനല്ല;

വെറുതേ

കമ്പം

കൊള്ളാനുമല്ല;

ആർത്തവമുള്ള ദിവസങ്ങളിൽ

വീട്ടിനുള്ളിൽ നിന്നൊന്ന്‌,

പുറത്തിറങ്ങാൻ.

Generated from archived content: poem3_nov22_10.html Author: sumithra_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here