തനിച്ചിരിക്കുമ്പോൾ

ഋതുക്കളോരോന്നും

പോകുമ്പോഴും നീ

ഇറുത്തു വെയ്‌ക്കുന്ന

സന്ധ്യാപുഷ്പങ്ങൾ

പകർത്തി വെയ്‌ക്കുന്നു

ഞാനെൻ ഏകാന്തതയിൽ……

എത്രയഗാധമാം ഊഷ്മളസാന്നിധ്യം

അലിഞ്ഞ്‌ ചേരുന്ന വിൺവിസ്മയങ്ങൾ

ഏതോ നിലാവിന്റെ

അനുഭൂതി, യാമമാവുന്നു യീ……,

പാടാവരികളൊക്കെ……

വെയിൽപായും ഓർമ്മതൻ

തീരത്തിലിന്നു നാം

മനസ്സിൻ മൊഴിച്ചെപ്പ്‌

മൗനത്തിലൊളിപ്പിച്ചു

എത്രയോ കാതമീ സ്നേഹത്തണലിനെ

എവിടെയെന്നറിയാതെ തേടിയലഞ്ഞു……….

ഋതുക്കളൊക്കെയും

പോയീ മറഞ്ഞീടിലും

നീ പകരും ഓരോ

കനവും നിനവും

പകർത്ത്‌ വെയ്‌ക്കുന്നു

ഞാനെൻ വാതായനങ്ങളിൽ

അനന്തമാം സ്നേഹസ്വനങ്ങ-

ളായെന്നും ഞാൻ………..

Generated from archived content: poem2_nov29_06.html Author: sumithra_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here