അറിയുകഃ മെഡിക്കൽ അനാലിസിസ്‌; തൊഴിലന്വേഷകർക്കുളള മറുപടി

വേണ്ടത്‌ ഇതൊക്കെയാണ്‌; പ്രാഥമിക വിദ്യാഭ്യാസം +2, ഇംഗ്ലീഷിൽ സാമാന്യ പരിജ്ഞാനം, മികച്ച വിവേചനശേഷി. എങ്കിൽ, നിങ്ങൾക്കും നല്ലൊരു വരുമാനം സമ്പാദിക്കാം. വീട്ടിലിരുന്ന്‌ തന്നെ. ഒപ്പം, മറ്റു വീട്ടുപണികളിലേർപ്പെടുകയോ, യാത്ര ചെയ്യുകയോ, പ്രഫഷനൽ ജോലികളിലേർപ്പെടുകയോ ചെയ്യാം. കേൾക്കുമ്പോൾ ഇതൊക്കെയെങ്ങനെ എന്ന സാമാന്യ ചോദ്യം സ്വാഭാവികം. പക്ഷേ, വാസ്‌തവമിതാണ്‌. അതിവിദഗ്‌ദ്ധതയോ ഉപരീവർഗ്ഗസ്വാധീനതയോ മറ്റു ഇടപെടലുകളോ ഒന്നുമില്ലാതെ തന്നെ ‘മികച്ച തൊഴിൽ വരുമാനം’ എന്ന സങ്കല്പം നിങ്ങളുടെ കരങ്ങളിലേയ്‌ക്ക്‌…. ഇത്‌ സാധ്യമാക്കുന്നത്‌ മറ്റെങ്ങുമല്ല; നമ്മുടെ നാട്ടിൽ- ഇന്ന്‌ പ്രചാരമേറിക്കൊണ്ടിരിക്കുന്ന മെഡിക്കൽ അനാലിസിസ്‌ എന്ന കോഴ്‌സ്‌ പരിശീലനത്തിലൂടെ….

2007-ലെ ഇക്കണോമിക്‌ റിവ്യൂവിലെ കണക്ക്‌ പ്രകാരം, നമ്മുടെ സംസ്ഥാനത്ത്‌ 40,86,952 അഭ്യസ്‌തവിദ്യരായ തൊഴിൽരഹിതരാണുളളത്‌. തൊഴിലില്ലായ്‌മ ഇത്രയേറെ രൂക്ഷമായികൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ഒരു പരിധിവരെ ഇത്‌ പരിഹരിക്കാൻ പര്യാപ്‌തമാണ്‌ മെഡിക്കൽ അനാലിസിസ്‌ കോഴ്‌സ്‌ പഠനത്തിലൂടെ സാധ്യമാകുന്നത്‌ എന്നതാണ്‌ ഇതിന്റെ പ്രസക്തി.

എന്താണ്‌ മെഡിക്കൽ അനാലിസിസ്‌ & അനലിസ്‌റ്റ്‌?

ഡോക്‌ടറുടെ നിർദ്ദേശങ്ങൾ അതേപടി കേട്ടെഴുതി, പിന്നീടത്‌ റിപ്പോർട്ടാക്കുകയാണ്‌ മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷനിസ്‌റ്റിന്റെ ചുമതലയെങ്കിൽ വോയ്‌സ്‌ ഫയലുകളെ വേണ്ടവിധം വിശകലനം ചെയ്‌ത്‌ റിപ്പോർട്ടാക്കുകയാണ്‌ മെഡിക്കൽ അനലിസ്‌റ്റ്‌ ചെയ്യുക. ഓർക്കുക; എല്ലാ മെഡിക്കൽ അനലിസ്‌റ്റുകൾക്കും മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷനിസ്‌റ്റാകാൻ കഴിയും. എന്നാൽ, എല്ലാ മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷനിസ്‌റ്റുകൾക്കും മെഡിക്കൽ അനലിസ്‌റ്റാകാൻ കഴിഞ്ഞെന്ന്‌ വരില്ല.

ഡോക്‌ടറുടെ നിർദ്ദേശങ്ങൾ റെക്കോർഡ്‌ ചെയ്‌തത്‌ മുഴുവൻ അതേപടി കേട്ടെഴുതുകയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ ചെയ്‌തിരുന്നത്‌. ഇവർ മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷനിസ്‌റ്റുകളായിട്ടാണ്‌ അറിയപ്പെട്ടിരുന്നത്‌. എന്നാലിന്ന്‌, കേൾക്കുന്നത്‌ മുഴുവൻ പകർത്താതെ അവയിൽ അവിചാരിതമായോ ആകസ്‌മികമായോ കടന്നുകൂടിയ തെറ്റുകളെ തിരിച്ചറിഞ്ഞ്‌ (അനാലിസിസ്‌) അവയെ ധാരണാപൂർവ്വം എഴുതുന്ന അവസ്ഥാവിശേഷമുണ്ടായതോടെ ഇവർ മെഡിക്കൽ അനലിസ്‌റ്റുകളായി. ഇന്ന്‌, ഡോക്‌ടറുടെ അമൂല്യമായ സമയം പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കുന്നതിലേക്ക്‌ ശാസ്‌ത്രരംഗം മുന്നേറിയതോടെ മെഡിക്കൽ അനാലിസിസ്‌ ജോലിക്കും പ്രചാരമേറി.

യോഗ്യത

കുറഞ്ഞത്‌ പ്ലസ്‌ ടു ജയം, ഇംഗ്ലീഷിൽ സാമാന്യ പരിജ്ഞാനം, മികച്ച ശ്രവണ-വിശകലനശേഷി. ഇവയൊക്കെ ഉണ്ടെങ്കിൽ മെഡിക്കൽ അനാലിസിസ്‌ പരിശീലന കോഴ്‌സിലേക്ക്‌ നിങ്ങൾക്കും ചേരാം. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

കോഴ്‌സ്‌

ആറുമാസം. സിലബസ്‌ഃ മെഡിസിൻ, ഫാർമക്കോളജി, അമേരിക്കൻ ശൈലിയിൽ ഊന്നൽ നൽകിക്കൊണ്ടുളള ഇംഗ്ലീഷ്‌ പരിശീലനം എന്നിവ ഉൾപ്പെടും. പ്രാക്‌ടിക്കൽ ക്ലാസും ഇംഗ്ലീഷ്‌ തിയറിയും ലാബ്‌ ട്രെയിനിംഗും വിവിധ മെഡിക്കൽ സ്‌പെഷലൈസേഷനുകളും സാങ്കേതിക പദാവലികളുമായി പരിചയവും നേടണമെങ്കിൽ ആറുമാസമെങ്കിലും പഠിക്കേണ്ടിവരും. 17-60 വരെ പ്രായമുളളവർക്ക്‌ അവസരമുണ്ട്‌. ഇതിലേയ്‌ക്കുളള പ്രവേശനമുന്നോടിയായി നടത്തുന്ന സ്‌ക്രീനിംഗ്‌ ടെസ്‌റ്റിൽ യോഗ്യത നേടുന്നവരെ ആയിരിക്കും കോഴ്‌സിലേയ്‌ക്ക്‌ തെരഞ്ഞെടുക്കുക.

തൊഴിലവസരങ്ങൾ

സാധാരണക്കാർക്കൊപ്പം വിദ്യാസമ്പന്നരായ വി.ആർ.എസുകാർക്കും വീട്ടമ്മമാർക്കും ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ഈ കോഴ്‌സ്‌ ചെയ്യാമെന്നതാണ്‌ മറ്റൊരു പ്രത്യേകത.

വീട്ടമ്മമാർക്ക്‌ നല്ലൊരു വരുമാനം ലഭിക്കുന്ന മെഡിക്കൽ അനാലിസിനെപ്പറ്റി കൊച്ചിയിലെ ലതാവർമ്മയും സൽപന ജോർജ്ജും പറയുന്നിങ്ങനെഃ

“വീട്ടിലിരുന്ന്‌ ചെയ്യാവുന്ന തൊഴിലന്വേഷണങ്ങൾക്കിടയിലാണ്‌ ഇതേക്കുറിച്ചറിയുന്നത്‌. കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ നിന്നും പരിശീലനം നേടിയതിനുശേഷം ഞാൻ വീട്ടിലിരുന്ന്‌ സ്വന്തമായി മെഡിക്കൽ അനാലിസിസ്‌ ചെയ്യുന്നു. ഞാൻ പഠിച്ച സ്ഥാപനത്തിൽ നിന്നു തന്നെയാണ്‌ എനിക്കു അനാലിസിസ്‌ ചെയ്യാനുളള ഫയലുകളെല്ലാം കിട്ടുന്നത്‌. രാത്രിയോ പകലോ എന്നില്ലാതെ എപ്പോൾ വേണമെങ്കിലും വർക്ക്‌ ചെയ്യാം. കിട്ടുന്ന സമയം ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കിൽ വീട്ടിലിരുന്ന്‌ ചെയ്യാവുന്ന ഏറ്റവും മികച്ച തൊഴിലായിരിക്കും ഇത്‌. മെഡിക്കൽ ലൈനിലും ഇംഗ്ലീഷിലും ഒരുപോലെ വേണ്ട അറിവ്‌ മികച്ച പരിശീലനത്തിലൂടെ നമുക്ക്‌ നേടാം. അതായത്‌, മെഡിക്കൽ അനാലിസിസ്‌ അനുസരിച്ചുളള പരിശീലനമാണ്‌ ആത്യന്തികമായി വേണ്ടത്‌. ആദ്യമെല്ലാം ബുദ്ധിമുട്ടായിരുന്നു. ഭാഷയും അമേരിക്കൻ ഉച്ചാരണവും വശമില്ലാത്തതിനാൽ വലഞ്ഞേക്കാം. നിരന്തര പരിശീലനത്തിലൂടെ മനസ്സിലാക്കിയെടുക്കാനും മനനം ചെയ്യാനും പിന്നീട്‌ അത്‌ യുക്‌തിപൂർവ്വം ഫോർമാറ്റ്‌ ഫയലാക്കാനും കഴിയും. ക്രമേണ മെച്ചപ്പെട്ട രീതിയിൽ അനാലിസിസ്‌ സാധ്യമാകും. കഠിനാധ്വാനം ചെയ്‌താൽ പ്രതിമാസം 25,000&- രൂപയിലധികം സമ്പാദിക്കാമെന്നാണ്‌ എന്റെ വിലയിരുത്തൽ”.

സ്വന്തമായി ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ്‌ കണക്ഷനും

സ്വന്തമായൊരു കംപ്യൂട്ടറും ഇന്റർനെറ്റ്‌ കണക്ഷനും ഒരു പ്രമുഖ അനാലിസ്‌ കമ്പനിയുടെ പിൻതുണയുമുണ്ടെങ്കിൽ നാം പരിശീലനത്തിനു ചെലവാക്കുന്ന തുകയുടെ ഇരട്ടി ഒരു മാസത്തിനകം വീട്ടിലിരുന്നും സമ്പാദിക്കാം. കൂടെ ഇൻസെന്റീവും ലഭിക്കും.

വരുമാനപരിധി സ്വയം നിശ്ചയിച്ചുകൊണ്ട്‌, അതിനനുസൃതമായി ജോലി ചെയ്‌ത്‌ വരുമാനം മുൻകൂട്ടി തീർച്ചപ്പെടുത്താമെന്നതും മെഡിക്കൽ അനാലിസ്‌ കോഴ്‌സിന്റെ സവിശേഷതയാണ്‌. ഒരുപക്ഷേ, ഇത്തരമൊരു തൊഴിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഏക തൊഴിൽ മേഖലയും മെഡിക്കൽ അനാലിസിസ്‌ മാത്രമായിരിക്കും. തൊഴിൽ സാധ്യതകൾക്ക്‌ കാതോർത്തിരിക്കുന്നവർ ഇനിയും വൈകാതെ ഇതിലേയ്‌ക്ക്‌ മുന്നേറുക. വിജയം സുനിശ്ചിതം.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുകഃ വെബ്‌സൈറ്റ്‌ഃ www.spectrum.co.in

Generated from archived content: essay1_apr21_08.html Author: sumithra_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here