പാതിവഴിയിൽ……
എന്നിൽ നിന്നകന്ന്,
അങ്ങകലെ…….
ഏതോ പേരറിയാത്ത മരക്കൊമ്പിൽ ചേക്കേറിയ
എന്റെ……. നിഴലിന്റെ നിറമെന്തായിരുന്നു……..?
അറിയില്ല….!
ഇടയ്‌ക്ക്….. മനസ്സിൽ
മുറിവുകൾ തീർത്ത്
സൗഹൃദത്തിന്റെ
പൂക്കൾ വിരിയിച്ച്….
സ്‌നേഹത്തിന്റെ
അവ്യക്തമായ ചിത്രങ്ങൾ തീർത്ത്…..
കടന്നുപോകുന്ന,
ഓർമ്മകളുടെ നിറമെന്തായിരുന്നു…..?
അറിയില്ല…..!
മുഴുമിക്കാനാവാതെ
ഗദ്‌ഗതത്തിന്റെ,
ചിതൽപ്പുറ്റ് തീർത്ത്…..
പറന്നകലുന്ന,
വാക്കുകളുടെ നിറമോ……?
അറിയില്ല…..!
‘പൊള്ളുന്ന’ മഞ്ഞിൻതുള്ളികളും,
‘ശൈത്യത്തിൽ’ കുതിർന്ന
വേനൽപ്പൂക്കളും…..
ആരുടെയൊക്കെയോ,
‘ആകുലതകൾ’ പേറുന്ന
മഴമേഘങ്ങളും…..
സ്വപ്‌നങ്ങളുടെ
ചിതയെരിഞ്ഞടങ്ങിയ
മിഴികളിലൂടെ……
നിറമറ്റ കാഴ്‌ചകളായ്….
എന്നിലേക്ക്……
എപ്പോഴൊക്കെയോ…… വീണ്ടും….!
Generated from archived content: poem1_may8_09.html Author: suma_km