എവിടെയാണ് എനിക്ക്
എന്നെ നഷ്‌ടമായത്…….?
എല്ലാം അവസാനിക്കുമ്പോഴും
ഒരു പുതിയ തുടക്കം
ഞാൻ പ്രതീക്ഷിക്കുന്നു.
നഷ്‌ടപ്പെടലുകളുടെ
ആകെത്തുകയിൽ നിന്ന്…
ഞാനെന്ന ശിഷ്‌ടം!
അത് എന്റെ ‘സ്വത്വമാണോ’?
കൂർത്ത പാറയിടുക്കിലൂടെ
ഒരിക്കലും വറ്റാത്ത
നീരുറവ തേടി,
ഞാൻ അലയുകയാണ്.
ക്ഷണികമെങ്കിലും
തിരിച്ചുകിട്ടുമെന്ന
പ്രതീക്ഷയിലാണോ….
എന്റെ സ്‌നേഹം
ഞാൻ തരുന്നത്….?
കൺമുമ്പിൽ…
ഉണക്കമരച്ചില്ലകൾ…സമ്മാനിച്ച്
എന്റെ രാത്രികൾ
കടന്നു പോകുമ്പോൾ…
ഒരിക്കലും വാടാത്ത…
‘പൂവിനായ്’ ഞാൻ
കൊതിച്ചിട്ടുണ്ട്…..!
കാലം ബാക്കിയാക്കിയ
മുറികളിൽ നിന്ന്
ഉരുകിയൊലിക്കുന്നത്
എന്റെ ഹൃദയമാകുന്നു.
പറഞ്ഞുപറഞ്ഞ്….
വാക്കുകളുടെ ആർദ്രത
കൈമോശം വന്നിരിക്കുന്നു.
പ്രതീക്ഷകളിൽ…
‘അസ്‌തമയത്തിന്റെ’
സൂര്യവർണ്ണങ്ങൾ…
ഇടയ്‌ക്ക് കണ്ണുചിമ്മുന്നു.
അകലെ…………….
ഞാനും…… നിഴലും………
കഥ………… പറഞ്ഞ്,
തീർക്കുകയാണ്…….!
Generated from archived content: poem1_may28_09.html Author: suma_km