ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ചാരുന്ന മരവും
മണ്ണും കാഴ്ചപോലും
ഒറ്റക്കായി പോകുന്നത് ?
പറയുന്ന വാക്കും നടക്കുന്ന ദൂരവും
എഴുതുന്ന അക്ഷരങ്ങളും
ഒറ്റപ്പെടുത്തുന്നത്
ഉറക്കത്തിലും ഉണര്‍വിലും
രാത്രികളിലും യാത്രകളിലും
നിന്നോട് തന്നെ സംസാരിച്ചു
ഒറ്റയ്ക്ക് പോയിട്ടുണ്ടോ ?
ചിരിക്കുമ്പോഴും കരയാനായുമ്പോഴും
ആകാശം ഒറ്റയ്ക്ക് നില്‍ക്കുന്നത്
കണ്ടിട്ടുണ്ടോ ?
പക്ഷികളുടെ ചിറകടിക്കിടയില്‍
ഒരു നിശബ്ദത
കുടുങ്ങി ഒറ്റയായത്
ഒച്ചിന്റെ സഞ്ചാരപര്‍വ്വങ്ങളില്‍
ഒറ്റവര
ശ്വാസഗതിയുടെ ഒറ്റതാളം
ഒറ്റക്കാക്കി തിരിച്ചു വിരല്‍ ചൂണ്ടുന്ന
കവിതയെ ..?
ശ്രദ്ധിച്ചിട്ടുണ്ടോ
ഒറ്റയില്‍ നിന്നും
ഒറ്റയിലേക്ക്
ഒരു ജീവിതത്തിന്റെ
ദൂരം
ഒറ്റയ്ക്ക്
ജീവിതം കൊണ്ട്
അളന്നു പിടിക്കുന്നത്………?
Generated from archived content: poem1_feb2_13.html Author: suloj
Click this button or press Ctrl+G to toggle between Malayalam and English