ഒടുക്കമിറങ്ങി നില്‌ക്കുവാൻ
നിലാക്കയം, എങ്കിലും
കണ്ണിൽ കിനാപ്പിറ.
ഇനി,
കനിവ് കടന്ന വേനൽപുറമ്പോക്കിൽ
ഒറ്റവാക്കാൽ ഉത്തരം – ജീവൻ.
ഒടുക്കമീക്കാടിൻ സൗമ്യസ്‌പന്ദന-
മൊടുങ്ങട്ടെ നീറും നിശബ്‌ദ ജീവിതം
തിരിഞ്ഞിറങ്ങവേ
പാദമുദ്രകളൊലിച്ചിറങ്ങും
കടൽ.
ആകാശസൗഹൃദം വെറുത്ത
കൈകൾപോൽ മരച്ചില്ല.
കാലമിപ്പോഴും
പഴയ പക്ഷത്തിലുൾ-
താപമൊടുക്കാൻ
മറുംമരുന്നായ് നീളും മുൾക്കാട്.
പിണങ്ങിയെങ്കിലും
നിറഞ്ഞൊഴുകും പുഴയുടെ
പുതിയ പടുതിയിൽ
വേഗകുതിരകൾ
ഏറ്റിപ്പോകുമോ
തീപ്പെട്ട സ്‌മൃതികളെ.
Generated from archived content: odukkam.html Author: sulfikkar