കുടിവെയ്പ്‌

താരകങ്ങളുണരാൻ തുടങ്ങുന്ന

ഈ സന്ധ്യയിൽ,

നിർമ്മലനായി ഞാനോർക്കുന്നു

നിന്നെപ്പറ്റി.

സ്നേഹം കൊണ്ടൊരു താലി

താമരവളയം കൊണ്ടൊരു കാപ്പ്‌

നിലാവുകൊണ്ടൊരു പൂഞ്ചേല

ഒരുക്കങ്ങളെന്നേ കഴിഞ്ഞു.

ഇന്നലെ ഇതിലേപോയ കിളിയും-

ചോദിച്ചു.“നീ വരുന്നതെന്നാണെന്ന്‌”

ഇന്ന്‌ വിഷുവാണ്‌

ഇനി ആതിരയും തിരുവോണവുമായി.

കാലം കലാശമാടുകയാണ്‌

എങ്കിലും-

കൈകളിലെഴുതിരി വിളക്കുമായി

ഇങ്ങുകുടിയേറാനെത്തുക.

Generated from archived content: kudivayppu.html Author: suku

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here