ഹൊ…ഹാ…ഹായ്!
ഹൈഹീൽഡ് ചപ്പലിലേറിയതെത്ര ചന്തം. നിന്റെ ഉടുപ്പിന്റെ ഗന്ധവും നന്ന്. മടിയിൽ പേഴ്‌സണൽ കമ്പ്യൂട്ടറിന്റെ ഓമനമയക്കം.
പ്രിയേ!
മൃദുലമോഹനമായ ചെഞ്ചോര പൂക്കളുടെ മഴ!
മഴയിൽ നനഞ്ഞലിഞ്ഞ് ഞാനിവിടെ തനിച്ച്.
ഓമനേ വരൂ!
രാത്രി വൈകിയ വേളയിൽ വീടിന്റെ ഗെയ്‌റ്റിൽ തേങ്ങുമ്പോൾ അവൾ അലറിഃ-
“ഡാഷിന്റെ മകൻ ചേറു തേച്ചെന്നെ മലിനമാക്കി.”
പല്ലു കടിച്ചിറുമ്മി അവൾ തേങ്ങി.
“മനസ്സിന്റെ വെടുപ്പിൽ ചേറു പുരളാതിരുന്നത് മഹാഭാഗ്യം.”
Generated from archived content: story_may19.html Author: sujith_kayyur
Click this button or press Ctrl+G to toggle between Malayalam and English