ഴാങ്ങ്‌വാൽഴാങ്ങ്‌

ഇന്ന്‌ ഞാൻ

ചില്ലലമാര പൊളിച്ച്‌

അപ്പക്കഷണമെടുത്ത്‌

തണ്ടുവലിശിക്ഷയിലേക്ക്‌ നടന്നുനീങ്ങുന്നില്ല

കാരണം,

നിയമമോ ഭരണമോ ഒന്നും

കർക്കശമല്ല എന്നതൊന്നുമല്ല,

എനിക്കു വിശക്കുന്നില്ല എന്നതാണ്‌.

അതിനാൽ ഞാൻ പ്രസംഗിക്കുന്നു.

ഞാൻ പ്രസംഗിക്കുമ്പോൾ

പല്ലുകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന

ഭക്ഷണശകലങ്ങളെ

നിങ്ങൾ കാണുന്നുണ്ടാവും

എന്നാലും,

എനിക്ക്‌ പ്രസംഗിച്ചേ മതിയാവൂ-

കാരണം,

നിങ്ങൾക്ക്‌ വിശക്കുന്നുണ്ടല്ലോ.

Generated from archived content: poem2_feb5.html Author: suji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു കോഴിക്കവിത
Next articleഇന്നും
കല്ല്യാശ്ശേരി മോഡൽ പോളിടെക്‌നിക്കിൽ അവസാനവർഷ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്‌ വിദ്യാർത്ഥി. വളളത്തോൾ (കലാലയ) കവിതാപുരസ്‌കാരം, പൂന്താനം കവിതാസമ്മാനം, കണ്ണൂർ യൂണിവേഴ്‌സിറ്റി കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. വിലാസം വിലയങ്കോട്‌ പി.ഒ., കണ്ണൂർ - 670 501

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here