മായല്ലമേ നീ സിന്ദൂരമേ….!

മായല്ലേ നീ സിന്ദൂരമേ..
മറയരുതേ ചന്ദ്രകലയേ..
മമ മിഴികളില്‍ നിന്നും
വര്‍ഷിക്കുമീ പേമാരി
പെയ്തൊഴിയുമ്പോള്‍
എന്‍ കരളില്‍ നീ പച്ചപ്പു നിറയ്ക്കണം

പച്ചയാം മുറിവുകളുണക്കണം
സ്നേഹത്തിന്‍ മയിലാഞ്ചി കൊമ്പത്ത്
നാം ഒരുക്കിയ കൂട്ടില്‍
കണ്ണീരും കിനാവുമായ് ഞാന്‍ തനിച്ചാണ്!
സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കാന്‍
ഇഷ്ടങ്ങള്‍ പങ്കു വയ്ക്കാന്‍
എന്നരികില്‍ വരൂ എന്‍ പ്രിയനേ…
ദുഷ്ടനാവുകള്‍ ചീറ്റിയ വിഷം നുകര്‍ന്ന്
നീ എന്നെ വെറുക്കല്ലേ..
നീ തൊടുവിച്ച സിന്ദൂരം
മായ്ക്കാന്‍ തുനിയല്ലേ…..

Generated from archived content: poem1_jan21_12.html Author: suhra_kodasseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here