വരണ്ടുണങ്ങിയ എന്‍ ദേഹവര്‍
നാലായി മുറിച്ചകറ്റി
മുറിവേല്‍ക്കപ്പെട്ട എന്റെ വലതു
ഹൃദയറയ്ക്കു താഴെ
നീയും നിന്നെകുറിച്ചുള്ള
ഓര്‍മ്മകളും
കുടല്‍ പൊട്ടിയൊഴുകി.
ഒടുവില്‍ കനം വച്ച് ധമനികളും
ഒഴുക്ക് നിലച്ച എന്‍ സിരകളും
അര്‍ത്ഥ ശൂന്യമായവിടെ കിടന്നു
മുറിഞ്ഞെന്നില്‍ നിന്നകന്നുപോയെന്‍
ഇടം നെഞ്ചിലെ രണ്ടാമറക്കുള്ളിലല്ലായിരുന്നു
ഞാന്‍ നിന്‍ സ്നേഹം കരുതിയിരുന്നത്
കണ്ണ് കാണാത്ത ചന്ദ്രനും
സ്പര്‍ശമേല്‍ക്കാത്ത വായുവും
താപം വിഴുങ്ങിയ അഗ്നിയും
തൂത്തുവാരിയ ജലവും.
നിന്റെ സ്നേഹത്തെ എന്നില്‍ നിന്നും
മറച്ചു.
നിന്റെ സ്പര്‍ശനമേല്‍ക്കാനാകാത്ത
മരപ്പാവയാക്കി..
നിന്റെ സ്നേഹത്തിന്‍ തരിമ്പുകളെ
തുടച്ചു നീക്കി
ഒടുവിലവസാനിച്ച തരികളൊന്നായെണ്ണി
അഗ്നിയില്‍ ദഹിപ്പിച്ചെടുത്തു
വലതു ഹൃദയത്തുടുപ്പിന്റെ മുകളിലെ
നിലയില്‍ ഞാന്‍ നിനക്കൊരു
ഊഞ്ഞാല്‍ കെട്ടിയിരുന്നു….
നമ്മളൊരുമിച്ചു കണ്ട കിനാക്കളും
നാം ചിലവിട്ട നിമിഷങ്ങളും
ഞാനതില്‍ വച്ച് പൂജിച്ചിരുന്നു
വെട്ടിമാറ്റപ്പെട്ടവന്റെ ദേഹത്തില്‍
അവര്‍ ഊഞ്ഞാല്‍ കെട്ടഴിച്ചു
എന്‍ കിനാക്കളവരതില്‍ കെട്ടിതൂക്കി
ഇനിയന്റ്റെ ഝത്തിലവശേഷിക്കുന്നതൊന്നു
മാത്രം
എന്നിടത്തേ ഹൃദയമറയിലെ ഒന്നാം മുറി
മാത്രം
അതിലാണ് നീയെന്നെ മറക്കാതിരിക്കുവാന്‍
നീയെന്നെ പിരിയാതിരിക്കുവാന്‍
ആരാലും കാണാതിരിക്കുവാന്‍
നീയെന്നെയേല്പ്പിച്ച നിന്‍ മന്ത്ര മോതിരം
ഒടുങ്ങുവാന്‍ നേരം എന്‍ ദേഹ
ത്തിലൊരറ മാത്രം ഈ ഭൂമിയിലേകി
പോകുവാന്‍ എനിക്കാകുന്നില്ല പ്രിയ..
ഇതാ നീയെന്നെയേല്പ്പിച്ച നിന്‍
മോതിരം
നീയിതു തിരികെ വാങ്ങുക
നീയെനെ മറക്കുക
നീയെന്നെ പിരിയുക
വരണ്ടുണങ്ങിയെന്‍ ദേഹമവര്‍
നാലായി മുറിച്ചകറ്റി
അന്നെന്‍ ദേഹവും ദേഹിയും
നീയായിരുന്നു
ഇന്നെനിക്കില്ലീ ദേഹവും
നീയെന്ന ദേഹിയും
Generated from archived content: poem3_mar7_14.html Author: sudhisha_ks