ഒരു ചെറുപഥത്തിലൊരു പഥികന്‍
പറഞ്ഞത് ഇല്ലാക്കഥകളായിരുന്നു
ഇല്ലാക്കഥകള്‍ പറയാന്‍ അയാള്‍
മിടുക്കനായിരുന്നു
ഇല്ലാക്കഥകള്‍ ഉരുത്തിരിഞ്ഞത്
അയാളുടെ പഥങ്ങളിലായിരുന്നു
അഗ്നിശിരസ്സുള്ളവന്‍ അഹങ്കാരിയെന്ന്
അയാള്‍ ഒരിക്കല്‍ ഒരില്ലാക്കഥയിലൂടെ
എന്നോടു പറഞ്ഞു
അന്ന് രാത്രി അയാളുടെ
ഇടത്തെ പഥം നിറയെ
അഗ്നി പടര്‍ന്നു
അയാളുടെ ഇല്ലാക്കഥകളില്‍
പഥങ്ങള്‍ നിറഞ്ഞു
മറഞ്ഞപ്പോള്‍
അയാള്‍ പറഞ്ഞത്
പഥങ്ങള്‍ നിങ്ങളെ നയിക്കുന്നുവെന്നാണ്
പഥങ്ങള്‍ വെറും തുരുത്തുകളേപ്പോലെ
ഇരുവശങ്ങളെ പിളര്‍ത്തി നില്‍ക്കുമ്പോള്‍
തിരിഞ്ഞു നടക്കാനൊരില്ലാക്കഥ
മെനയുകയാണിപ്പോള്‍ ആ പഥികര്‍!
Generated from archived content: poem1_oct15_13.html Author: sudheeran_ms