ഒരു തിരുവാതിരത്തെരുവ്
തിരിഞ്ഞൊരു രാവിൽ
രാഗം പാടിയ രാപ്പാടി
ഒരു നട്ടപാതിര നേരത്തേ-
ന്തിക്കൂവിയ മൃഗകന്യ
മൃത്യുവൊരൽപ്പം നേരംകൂടി
കണിയാരുടെ കളി കണ്ടു
വൈക്കത്തഷ്‌ടമി ആറാട്ട്
അഷ്‌ടമിരോഹിണി തേരോട്ടം
തോറ്റം പാട്ടുകൾ നൂറെണ്ണം
ഉളളു തുറന്നിട്ടേഴെണ്ണം
ഉളളുതുറക്കാൻ രണ്ടെണ്ണം
ഛന്നം പിന്നം മഴപെയ്‌തു
പെയ്യാൻ ബാക്കി വെളുപ്പായി
വെളുത്തേടന്റെ മെയ്യായി
മെയ്യിന്റുളളിലെ നെയ്യായി
നെയ്യിൽ നിറയെ നക്ഷത്രം
വീണതുപോലെ കിടക്കുന്നു
വീണതു വിദ്യ കണ്ടിട്ടൂറി
യുറഞ്ഞു കൺപീലി
കാണാക്കണിയില്ലാക്കണി
കാണാൻ പണ്ടൊരു കടം വാങ്ങി
കടലിലെ നല്ലൊരു അലപോലെ
കണ്ണിൽ വന്നു നിറഞ്ഞല്ലോ
കാതിൽ പിറന്ന് മറഞ്ഞല്ലോ
നെഞ്ചിൽ ചേർന്ന് പിടഞ്ഞല്ലോ
മണ്ണായ് മാറി തീർന്നല്ലോ
മാറിയ മണ്ണിൽ കിളിർത്തല്ലോ
പുതിയൊരു മാവായ്
തീർന്നല്ലോ…
Generated from archived content: poem1_june6_08.html Author: sudheeram_ms