ഒരമേരിക്കന്‍ മലയാളി മറ്റൊരു അമേരിക്കന്‍ മലയാളിയെ ‘’ പട്ടി’‘ എന്നു വിളിച്ചു. ആ വിളി കേട്ട് മറ്റേയാള്‍ തിരിച്ച് കുരച്ചില്ല . വിളിച്ചവന്‍ മുരണ്ട് കൊണ്ട് വാല്‍ അറ്റന്‍ഷനിലാക്കി നിര്‍ത്തി ആക്രമണം പ്രതീക്ഷിച്ചിരുന്നപ്പോള്‍ മറ്റേയാള്‍ മനുഷ്യനേപ്പോലെ പുഞ്ചിരി തൂകി ചോദിച്ചു. പട്ടി എന്നു പറഞ്ഞാല്‍ ഇവിടെയൊക്കെ നമ്മള്‍ കാണുന്ന പട്ടിയല്ലേ? അതിനു മറുപടി ഒരു പട്ടി സ്റ്റയിലായിരുന്നു ( ബൌ) , ഔ താനൊക്കെ ഏത് കോത്താഴത്തുകാരണാടോ? പട്ടികള്‍ എല്ലായിടത്തും ഒന്നു തന്നെ.
പട്ടിയെന്ന് വിളിക്കപ്പെട്ടവന്‍ വീണ്ടും മനുഷ്യ ശബ്ദത്തില്‍ പറഞ്ഞു. സായിപ്പിന്റെ പട്ടികള്‍ക്ക് വ്യത്യാസമുണ്ട്. നല്ല മണമുള്ള ഷാമ്പു തേച്ച് കുളിപ്പിച്ച് പാലും ബിസ്ക്കറ്റും കൊടുത്ത് രാജകീയ പ്രൗഢിയോടെ കാറിന്റെ പിന്‍ സീറ്റിലിരുത്തി സായിപ്പ് കോണ്ട് നടക്കുന്ന പട്ടി. ഭംഗിയായി വെട്ടി പോളീഷിട്ട നഖങ്ങള്‍ കൊണ്ട് മദാമ്മമാര്‍ ഉരസുന്ന അനുഭൂതി ആസ്വദിച്ച് നാക്കും പുറത്ത് കാട്ടി ഇടക്കിടെ കണ്ണടച്ച് കാണിച്ച് യജമാനെനേക്കാള്‍ അധികാരത്തില്‍ അവരുടെ മുലക്കണ്ണുകളില്‍ അമര്‍ന്ന് മടിയില്‍ കളിക്കുന്ന പട്ടിയുണ്ടല്ലോ ആ പട്ടി നമ്മുടെ നാട്ടിലെ പട്ടിയേക്കാള്‍ വ്യത്യസ്തനാണ്.
വിവരം പിടി കിട്ടിയപ്പോള്‍ പട്ടിയെന്നു വിളിച്ചവന്‍ ഒരു വിശേഷണം ചേര്‍ത്തു വിളിച്ചു . നീ പോടാ നാടന്‍ പട്ടി. ഇനിയുള്ള സംഭവങ്ങള്‍ പട്ടികള്‍ തമ്മിലാണ്. നമുക്ക് സംഭവസ്ഥലത്തു നിന്നും പിരിയാം.
Generated from archived content: story1_june8_12.html Author: sudheer_panikkaveettil
Click this button or press Ctrl+G to toggle between Malayalam and English