അമേരിക്കന്‍ മലയാളി സുധീര്‍ പണിക്കവീട്ടിലിന്റെ പയേറിയയിലെ പനിനീര് പൂക്കള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പുസ്തകത്തിന്റെ കോപ്പികള്‍ പ്രിയപ്പെട്ടവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എത്തിച്ച് കൊണ്ട് അദ്ദേഹം ഈയിടെ നിര്‍വഹിച്ചു. പുസ്തകത്തിന്റെ പ്രഥമ കോപ്പി ഏറ്റ് വാങ്ങിയത് പ്രൊഫസര്‍ ജോസഫ് ചെറുവേലിയാണ്.
അമേരിക്കന്‍ മലയാളിയായ അഭിവന്ദ്യ കവയത്രി ശ്രീമതി എത്സി യോഹന്നാന് ശങ്കരത്തിലിനോട് ഗ്രന്ഥകാരനുള്ള ആദരവിന്റേയും പ്രതീകമായി പുസ്തകത്തിതിനു പേര് കൊടുത്തിരിക്കുന്നത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവരെക്കുറിച്ചെഴുതിയ നിരൂപണത്തിന്റെ ശീര്‍ഷകമാണ്. അമേരിക്കയിലെ മിക്കവാറും എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങളാണ് ഇതിന്റെ ഉള്ളടക്കം. പ്രശസ്ത എഴുത്തുകാരി ചന്ദ്രമതിയും കൈരളി പബ്ലിക്കേഷന്‍സ് പത്രാധിപര്‍ ജോസ് തയ്യിലും ഈ പുസ്തകത്തിനു കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. കോപ്പികള്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ശ്രീ പണിക്കവീട്ടിലുമായി ഈ മെയില്‍ വഴി ബന്ധപ്പെടാവുന്നതാണ്. sudhirpanikkaveetil@gmail.com
Generated from archived content: news1_may9_13.html Author: sudheer_panikkaveettil