പാഠഭേദം

ഓർമ്മകൾ പാടില്ല

കൊളാഷ്‌ പോലെപോലും.

ശില്‌പ്പങ്ങൾക്കൊന്നും

ഇപ്പോൾ പച്ച നിറമല്ല.

ആത്‌മാർത്ഥതയുള്ള

ചിരി ചിരിച്ച്‌

പുത്തൻ നിറം ഗ്രഹിക്കുക.

ഓർമ്മകളൊരാശ്രയമാണ്‌.

പക്ഷെ………..

മിഴികൾ പുട്ടാതെ

തുറന്ന്‌ വെയ്‌ക്കുക.

ദുഃഖം തോന്നുന്നെങ്കിൽ

ഉറക്കെ ചിരിക്കുക.

ഇല്ലെങ്കിൽ

മുടിവെട്ടി

സെല്ലിലാക്കും.

ആത്മഹത്യയാണുത്തമം

എന്നുകരുതരുത്‌.

കാരണം

പിന്നെയാരാണ്‌ കാഴ്‌ച കാണുന്നത്‌.

കാണുന്നത്‌ സ്വപ്‌നങ്ങളെല്ലെന്ന്‌

മനസ്സിലാക്കുക.

ഒന്നുമാത്രം

വിധിയെ അതിന്റെ വഴിക്ക്‌ വിടുക.

Generated from archived content: poem1_mar22_10.html Author: sudheer_kattachira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here