വാക്ക്

ആദിയില്‍
ഒരു നാവുണ്ടായിരുന്നു
നാത്തലയ്ക്കലൊരു വാക്കും

ജലാന്തരത്തിലെ
തടവറയില്‍
നാവറുക്കപ്പെട്ടപ്പോള്‍
വാക്ക്
ബഡവാഗ്നിയായ് വിഴുങ്ങപ്പെട്ടു
രക്തനീലമായ് കടലെടുത്തു

മൗനമായലിഞ്ഞ്
കടല്‍ക്കോളിലാടിയലഞ്ഞ്
കടലേഴും പടര്‍ന്ന്
തുറമുഖങ്ങള്‍ മുഖരിതമാക്കി

വാക്കുവിലങ്ങിച്ചത്തു പോയ
കാരാഗൃഹത്തിന്റെ മാറ്റൊലി
കടല്‍ കത്തിയുയര്‍ന്നപ്പോള്‍‍
കൊട്ടകങ്ങളും കൊത്തളങ്ങളും
ദേവാലയങ്ങളും വേദാലയങ്ങളും
പീഠങ്ങളും പാഠങ്ങളും
അഗ്നിയിലെറിയപ്പെട്ടു

രൂപം
വചനമായി
വചനം ഭാവമായി
ഭാവം അഭാവമായി
തിരിച്ചടക്കപ്പെട്ടപ്പോഴും
അഹംഭാവിയായ വാക്കുമാത്രം
അനന്തതയിലുമടങ്ങാതെ
മഹാമൗനമായി
മുഴങ്ങിക്കൊണ്ടേയിരുന്നു.

Generated from archived content: poem1_dec12_13.html Author: subrahmanyan_kuttikkol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here