പരശുവേന്തിയൊരു ഭ്രാന്തന്റെ തനയിയായി
നീ പിറന്നുവീണപ്പോള്‍,
ഓര്‍ത്തീല നീയൊരു
മുഴുക്കാല ഭ്രാന്തിയായ് തീരുമെന്ന്.
താതന്റെ പാരമ്പര്യാമ്ശം
പകുത്തു നല്കി നീ,
നിന്റെ മക്കളില്‍
ചിലരിലേക്കും.
കുലം നോക്കി വെട്ടി,
വെട്ടുകളോരോന്നായവര്
നിന്റെ
താതനെപ്പോല്‍.
മുഖം നോക്കി വെട്ടി,
ചുടു ചോര തൂറ്റി,
അതില്‍ തൊട്ടവര്‍ ചൊന്നു,
കുലംകുത്തി കുലംകുത്തി തന്നെ.
Generated from archived content: poem1_oct18_12.html Author: subish_igr