മമ രാജ്യം

മമ രാജ്യമേ, നമിക്കുന്നിതാ നിന്നെ
നീ തന്ന സ്വാതന്ത്രമോര്‍ത്തു ഞാന്‍.
മാമകം കൊതിക്കുന്നു പുല്കുവാന്‍ നിന്നെ ,
എങ്കിലും വിലക്കുന്നു പ്രാരാബ്ദമാം വിഴുപ്പ്.

പൊരിയുന്ന വേനലില്‍,
എരിയുന്ന മനസുമായ്‌,
ഉരുകുമ്പൊഴും മനസിലെ കുളിരാര്‍ന്നൊരോര്‍മകള്‍
നിന്നെക്കുറിച്ചുള്ളതായിരുന്നു.

കപടനാം മര്‍ത്ത്യന്റെ വികടമാം
ചേര്‍തിരിവിലെരിയുമ്പൊഴും,
അറിയുന്നു, ഞാന്‍ നിന്റെ
നാനാത്വമാം മഹത്വം.

Generated from archived content: poem1_aug11_11.html Author: subish_igr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English