ദ്വിമുഖം

മുന്നണി ബന്ധങ്ങൾ

പൊട്ടിച്ചിതറുന്നു

ശത്രുപക്ഷങ്ങൾ

മിത്രമായ് മാറിടുന്നു

അധികാരമെന്ന

നാലക്ഷരത്തിനായ്

ആശയത്തെ കുഴിച്ചുമൂടി

ആമാശയത്തിനായ് പൊരുതുന്നു

ജനഹിതം മറന്നിടുന്നു

സ്വന്തം കീശവീറ്പ്പിക്കാനായ്

അധരവ്യായാമത്തിലിവറ് കേമറ്

പ്രവ്രത്തിയിലിതിൻ കണികപോലുമില്ല

വീണ്ടുംവന്നിതാതെരെഞ്ഞെടുപ്പ്

പൊടിതട്ടി വീണ്ടും പ്രത്യക്ഷ്ത്തിൽ

നടക്കാത്തൊരായിരം വാഗ്ദാനങ്ങളായ്

അരങ്ങുകൾ തകറ്ക്കുന്നിവറ്

നാളും വറ്ഷവും നീങ്ങുമ്പോഴും

വാഗ്ദാനങ്ങളൊക്കെയും

ജലരേഖയാവുന്നു

ആരാരെ വിശ്വസിക്കും?

എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടൊരീ ജനത

നെട്ടോട്ടമോടുന്നിക്കൂട്ടറ്ക്കിടയിൽ

ഇതെല്ലാംകണ്ട്

ആനന്ദച്ചിരിയാൽ സുഖിച്ചിടും

ശീതികരണമുറികളിൽ

ജനഹിതമെന്തന്നറിയാത്ത

ഇവറ്തൻ നേതാക്കൾ

പ്രബുദ്ധ കേരളമേ

ഇക്കൂട്ടറ്തൻ കരാള ഹസ്തങ്ങളിലകപ്പെട്ട

നിൻ സല്പേരിനു മോചനമുണ്ടോ
……………..!

Generated from archived content: poem2_oct30_15.html Author: subair_valiyakammuttakath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here