കടല്‍
കനിയുമ്പോള്‍
കഞ്ഞിയ്ക്കുവക
കടല്‍
ക്രോധിക്കുകില്‍
പുകയില്ലയടുപ്പുകള്‍
രണ്ടു സമസ്യകളായ്
നാള് നീക്കുമീ
കടലിന്‍ സന്തതികള്‍
സത്യമാം
ജീവിതത്തില്‍
പൊളിയൊന്നുമില്ലാതെ
നിത്യനേറ്ക്കാഴ്ചയാകുന്നു
ഇവരെന്നും
കൊഴുക്കുന്നു
ഇവരാല്‍
സമ്പന്നരാം
വ്യാപാരവറ്ഗ്ഗം
ഞാനറ്ഹനല്ലേലുമെന്‍
മനമൊരുവേളയുരുവിട്ടുപോയ്
ദൈവകരുണയിലെന്തെ
യിവറ്തന്‍ ഗണം പെടാതെപോയ്
കൊന്നൊടുങ്ങുന്ന
മല്‍സ്യങ്ങള്‍തന്‍ ശാപമോ
അതോ കടലമ്മതന്‍ തേങ്ങലോ..!
Generated from archived content: poem2_mar18_15.html Author: subair_valiyakammuttakath