പാരിലാകെ
കാരുണ്യത്തിന്‍ പ്രഭചൊരിഞ്ഞ്
റംസാന്‍ ചന്ദ്രിക
വാനില്‍ തെളിഞ്ഞു
വിശ്വാസിതന്‍
കണ്ഠങ്ങളില്‍ ഭക്തിസാന്ദ്രമാം
തക്ബീറ് ധ്വനികള്‍
നാടെങ്ങും
നാതനു ശുകൃ്‌ചെയ്യുവാന്‍
പള്ളികളില്‍ വന്‍ ആരവം
പൈതങ്ങള്‍
തന്‍ അധരങ്ങളില്‍
തക്ബീറ് ധ്വനികളാല്‍ തീര്‍ത്ത
ഇശലുകള്‍
ധനികനും, യാചകനും
വ്രതത്താല്‍ തുല്ല്യമായ്
വിശപ്പറിയും നാളുകള്‍
വിശ്വാസിതന്‍ മനം
പാപങ്ങളകറ്റി
പരിശുദ്ധമാക്കും ദിനങ്ങള്‍
ആയിരം മാസങ്ങള്‍ക്കു
തുല്ല്യമാം
ഒറ്റ രാവുകളടങ്ങുമീ
മാസം
ശവ്വാല്‍ പിറവി
വാനിലുദിച്ചാല്‍
വിടചൊല്ലി
അപ്രത്യക്ഷമാകുമീ
നിന്നെ,
തക്ബീറ് ധ്വനികളുമായ്
കാത്തിരിയ്ക്കും
മാസങ്ങള്‍താണ്ടി
നിന്‍ പൊന്‍പിറ
മാനത്തുദിയ്ക്കും വരേക്കും…
Generated from archived content: poem1_july16_13.html Author: subair_valiyakammuttakath