പിണക്കം

പിണക്കമാണു പോലും
എന്തിനാണാവോ ഇപ്പോഴൊരു
പിണക്കത്തിന്റെ ആവശ്യം
തിരക്കുപിടിച്ച ജീവിത്തില്‍
ഒരകല്‍ച്ച ആവശ്യമായിരിക്കും
എങ്കിലും ഒരു പിണക്കത്തിന്റെ
ആവശ്യം ഉണ്ടായിരുന്നോ
ഒന്ന് ഉണ്ടുറങ്ങി പിരിയാനുള്ള
സമയം മാത്രമല്ലെ നമുക്കുള്ളു
ഈ ഭൂമിയിലും പിന്നെ ജീവിതത്തിലും
അതിനിടെ ഒരു പിണക്കം
അത് ആവശ്യമായിരുന്നോ
അതിന് ചിന്തിക്കാനെവിടെ സമയം
ഒപ്പം ഒന്നു കൂട്ടുകൂടുവാനും
മനസ്സ് തുറന്നൊന്നു സംസാരിച്ചാല്‍
തീരാവുന്നതേ ഉള്ളു നമ്മുടെ
ഈ കുഞ്ഞു പിണക്കം
അതിനു മനസെവിടെ നമുക്ക്
മനസുണ്ടങ്കില്‍ തന്നെ സമയവും?

Generated from archived content: poem1_may18_14.html Author: subaida_ibrahim

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English