കാലമേറെ കാത്തിരുന്നു ഞാന്‍
നാള്വഴികള്‍ താണ്ടി നിന്നെ
നിന്‍ ഓര്‍മ്മകളാല്‍ പൂത്തുലഞ്ഞ
എന്‍ മനസ്സിന്റെ ഭാവം
ഒരു വസന്തകാലത്തെ
ഓര്‍മ്മിപ്പിക്കുന്നതായിരുന്നു
ഒരു കുഞ്ഞു കാറ്റിന്‍ തലോടലില്‍
കൊഞ്ചിക്കുഴഞ്ഞാടുന്നു
പനിനീര്‍പ്പൂക്കളേപ്പോലെ
പുഞ്ചിരി മായാത്ത മുഖവുമായി
പടിപ്പുരവാതിലും കടന്ന്
അപ്പുറത്തേക്കു നോക്കി
ഞാന്‍ കാത്തു നിന്നു നിന്നെ
എന്നെ തലോടുന്ന കാറ്റില്‍പ്പോലും
നിന്റെ ഗന്ധം അലിഞ്ഞിട്ടുണ്ടെന്ന
സംശയത്താല്‍ ഞാന്‍
വിവശയായി ശ്വാസമെടുത്തു
കരിയില കൂട്ടങ്ങളില്‍ കലപില
കേള്‍ക്കുമ്പോഴും ഞാന്‍ കാതോര്‍ത്തു
നിന്റെ പാദസ്പര്‍ശമാണെന്നോര്‍ത്ത്
ശ്വാസമിടിപ്പ് വല്ലാതെ കൂടുമ്പോഴും
കൈകാലുകള്‍ തളരുമ്പോഴും
മിഴികള്‍ കൂമ്പി അടയുമ്പോഴും
നിന്നെ ഞാന്‍ കാത്തിരുന്നു മടുപ്പില്ലാതെ
എന്തെ ഒന്നും അറിയാത്തപോലെ
ധൃതി ഒട്ടും തന്നെ ഇല്ലാതെ ഇങ്ങനെ..
Generated from archived content: poem1_feb1_14.html Author: subaida_ibrahim