തമോഗർത്തങ്ങൾ അത്ര ഇരുണ്ടതല്ല

ശൂന്യതയിൽ നിന്നും ഊർജ്ജം സൃഷ്‌ടിക്കാൻ സാധ്യമല്ല എന്നതിനാൽ കണിക- പ്രതികണിക ജോഡിയിൽ ഒന്നിന്‌ ധന ഊർജ്ജവും മറ്റേതിന്‌ ഋണ ഊർജ്ജവും ഉണ്ടായിരിക്കാം. ഋണ ഊർജ്ജമുള്ളത്‌ അല്‌പായുസ്സായ മായികകണികയാവാൻ വിധിക്കപ്പെട്ടിരിക്കുന്നു. കാരണം, യഥാർത്ഥ കണികകൾക്ക്‌ സാധാരണ അവസ്‌ഥയിൽ എല്ലായ്‌പ്പോഴും ധന ഊർജ്ജമുണ്ടായിരിക്കാം. അതിനാൽ, അത്‌ സ്വന്തം പങ്കാളിയെ കണ്ടെത്തി രണ്ടും ഉന്മൂലനം ചെയ്യപ്പെടണം. എങ്കിലും, ഒരു ഭീമാകാര വസ്‌തുവിന്റെ വളരെ അടുത്തുള്ള ഒരു യഥാർത്ഥ കണികക്ക്‌ അത്‌ അകലെയാകുമ്പോഴുള്ളതിനേക്കാൾ കുറവ്‌ ഊർജ്ജമേ ഉണ്ടാവുകയുള്ളൂ. കാരണം, അത്രയധികം ദൂരം ഗുരുത്വാകർഷണത്തിനെതിരെ ഉയർത്തുവാൻ ഊർജ്ജമുണ്ടായിരിക്കണം. സാധാരണഗതിയിൽ കണികയുടേത്‌ ധന ഊർജ്ജം തന്നെയാണ്‌, പക്ഷെ, ഒരു തമോഗർത്തത്തിന്റെ അകത്ത്‌ ഗുരുത്വാകർഷണമണ്ഡലം അത്രയും ശക്തമായതിനാൽ യഥാർത്ഥ കണികക്കു പോലും അവിടെ ഋണ ഊർജ്ജമുണ്ടാവാം. അതുകൊണ്ട്‌, ഒരു തമോഗർത്തമുണ്ടെങ്കിൽ ഋണ ഊർജ്ജമുള്ള മായിക കണികക്ക്‌ തമോഗർത്തത്തിൽ വീണ്ടും ഒരു യഥാർത്ഥ കണിക അഥവാ പ്രതി കണികയാകാൻ സാധിക്കും. ഈ അവസ്‌ഥയിൽ അതിന്‌ അതിന്റെ പങ്കാളിയുമായി ചേർന്നു ഉന്മൂലനം ചെയ്യപ്പെടേണ്ടതില്ല. അതിന്റെ ത്യജിക്കപ്പെട്ട പങ്കാളിയും തമോഗർത്തത്തിലേക്ക്‌ വീഴാം. അല്ലെങ്കിൽ, ധന ഊർജ്ജമുള്ളതുകൊണ്ട്‌ ഒരു യഥാർത്ഥ കണികയായി അഥവാ പ്രതികണികയായി തമോഗർത്തത്തിന്റെ പരിസരത്തു നിന്നും രക്ഷപ്പെട്ടേക്കാം. അകലെയുള്ള ഒരു നിരീക്ഷകന്‌ ഇത്‌ തമോഗർത്തത്തിൽ നിന്നും പുറത്തുവിടുന്നതായി കാണപ്പെടാം.
(ചിത്രം 7.4). തമോഗർത്തം ചെറുതാവും തോറും ഋണ ഊർജ്ജമുള്ള കണികക്ക്‌ യഥാത്ഥ കണികയാവുന്നതിന്‌ സഞ്ചരിക്കേണ്ട ദൂരം കുറയുകയും അതിനാൽ തമോഗർത്തത്തിന്റെ വികിരണത്തിന്റെ അളവും പ്രതീതമായ താപനിലയും കൂടുകയും ചെയ്യും.


പുറത്തേക്ക്‌ പോകുന്ന വികിരണത്തിന്റെ ധന ഊർജ്ജം തമോഗർത്തത്തിനകത്തേക്ക്‌ ഒഴുകുന്ന ഋണ ഊർജ്ജ കണികകൾ കൊണ്ട്‌ സംതുലനം ചെയ്യപ്പെടും. ഐൻസ്‌റ്റിന്റെ E=MC2 (ഇവിടെ E ഊർജ്ജവും, M പിണ്ഡവും, C പ്രകാശവേഗതയുമാണ്‌) എന്ന സമവാക്യപ്രകാരം ഊർജ്ജം പിണ്ഡത്തിന്‌ അനുപാതികമാണ്‌. അതിനാൽ, തമോഗർത്തത്തിലേക്കുള്ള ഋണ ഊർജ്ജത്തിന്റെ ഒഴുക്ക്‌ അതിന്റെ പിണ്ഡം കുറയ്‌ക്കുന്നു. തമോഗർത്തത്തിന്‌ പിണ്ഡം നഷ്‌ടപ്പെടുമ്പോൾ അതിന്റെ സംഭവ ചക്രവാളത്തിന്റെ വിസ്‌തീർണ്ണം കുറയുന്നു. പക്ഷെ, തമോഗർത്തത്തിന്റെ എൻട്രോപ്പിയിലെ കുറവ്‌ പുറത്തുവിടപ്പെടുന്ന വികിരണങ്ങൾ കൊണ്ട്‌ നന്നായി നികത്തപ്പെടും. അതിനാൽ രണ്ടാം നിയമം ഒരിക്കലും ലംഘിക്കപ്പെടുന്നില്ല.

Generated from archived content: samayathinte19.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here