ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം

ഒന്നാമദ്ധ്യായത്തില്‍ ല്‍ വിശദീകരിച്ചപോലെ, ഒറ്റയടിക്ക് പ്രപഞ്ചത്തിലെ സകലതിന്റേതുമായ ഒരു പരിപൂര്‍ണ്ണ ഏകീകൃത സിദ്ധാന്തം മെനെഞ്ഞെടുക്കുകയെന്നത് അതീവ ദുഷ്ക്കരമാ‍യിരിക്കും. അതിനാല്‍ , ഒരു പരിമിതമായ പരിധിക്കുള്ളിലുള്ള സംഭവങ്ങള്‍ വിശദീകരിക്കുന്ന ഭാഗിക സിദ്ധാന്തങ്ങള്‍കണ്ടെത്തുകയും , മറ്റുള്ള പ്രഭാവങ്ങളെ അവഗണിക്കുകയോ, ചില സംഖ്യകള്‍ കൊണ്ട് ഏകദേശവല്‍ക്കരിക്കുകയോ ചെയ്തുകൊണ്ടുമാണ് നാം മുന്നേറിയത്. ( ഉദാഹരണത്തിന്, രസതന്ത്രം, ഒരു അണുവിന്റെ അണുകേന്ദ്രത്തിന്റെ അന്തരിക ഘടന അറിയാതെ തന്നെ അണുക്കള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം കണക്കാക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു.) എന്നിരുന്നാലും , അന്തിമമായി , ഈ ഭാ‍ഗിക സിദ്ധാന്തങ്ങളെല്ലാം ഏകദേശവല്‍ക്കരണങ്ങളായി ഉള്‍പ്പെടുത്തുകയും , വസ്തുതകളുമായി യോജിപ്പിക്കുവാന്‍ ചില പ്രത്യേക അവ്യവസ്ഥിതമായ സംഖ്യകള്‍ക്ക് മൂല്യങ്ങള്‍ നല്‍കി ക്രമീകരിക്കേണ്ട അവശ്യമില്ലാത്തതും പൂര്‍ണ്ണവും പ്രത്യയപ്പൊരുത്തമുള്ളതുമായ ഒരു ഏകീകൃത സിദ്ധാന്തം കണ്ടെത്താന്‍ സാധിക്കുമെന്നാ‍ശിക്കാം.അത്തരമൊരു സിദ്ധാന്തത്തിന് വേണ്ടിയുള്ള അന്വേഷണത്തിനാണ് ‘’ ഭൗതികശാസ്ത്രത്തിന്റെ ഏകീകരണം’‘ എന്നു പറയുന്നത്. ഐന്‍സ്റ്റീന്‍ തന്റെ അവസാനവര്‍ഷങ്ങള്‍ മുഴുവനും ഒരുഏകീകൃത സിദ്ധാന്തത്തിനു വേണ്ടിയുള്ള അന്വേഷണവുമായി വൃഥാ ചിലവഴിച്ചു. സമയം അനുകൂലമായിരുന്നില്ല. ഗുരുത്വാകര്‍ഷണത്തിനും വൈദ്യുതകാന്തശക്തിയും ഭാഗികസിദ്ധാ‍ന്തങ്ങളുണ്ടായിരുന്നുവെങ്കിലും ആണവശക്തികളെക്കുറിച്ച് വളരെക്കുറച്ചേ അറിയാമായിരുന്നുള്ളു. മാത്രമല്ല,ഊര്‍ജ്ജകണബലതന്ത്രം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുവാന്‍ ഐന്‍സ്റ്റീന്‍ കൂട്ടാ‍ക്കിയില്ല, അതിന്റെ വികാസത്തില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടു പോലും . എങ്കില്‍ത്തന്നേയും അനിശ്ചിതത്വ സിദ്ധാന്തം നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയാണെന്ന് തോന്നുന്നു. വിജയകരമായ ഒരു ഏകീകൃത സിദ്ധാന്തം , അതിനാല്‍ , നിര്‍ബന്ധമായും ഈ തത്വം സമന്വയിപ്പിക്കേണ്ടതുണ്ട്.

ഞാന്‍ വിവരിക്കാന്‍ പോകുന്നതുപോലെ , ഇന്ന് അത്തരമൊരു സിദ്ധാന്തം കണ്ടെത്താനുള്ള സാദ്ധ്യത വളരെയേറെയാണ്. കാരണം, നമുക്ക് പ്രപഞ്ചത്തെക്കുറിച്ച് വളരെ കൂടുതല്‍ അറിയാം പക്ഷെ, അതിരുകടന്ന ആത്മവിശ്വാസം സൂക്ഷിക്കണം ! നമുക്ക് പണ്ടും പൊയ് പുലരികളുണ്ടായിട്ടുണ്ട്!ഉദാഹരണത്തിന് , ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ , ഇലാസ്തികത , താ‍പവഹനം എന്നിങ്ങനെ സകലതും ദ്രവ്യതുടര്‍ച്ച യുടെ സ്വഭാവവിശേഷണമായിവിശദീകരിക്കാമെന്ന് കരുതപ്പെട്ടിരുന്നു. അണുഘടനയുടെയും അനിശ്ചിതത്വതത്വത്തിന്റേയും കണ്ടുപിടുത്തം അതിന് സുനിശ്ചിതമായ അന്ത്യം കുറിച്ചു. പിന്നെ, 1928 ല്‍ വീണ്ടും , ഭൗതികശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമയ മാക്സ് ബോണ്‍ ഗോട്ടിംഗന്‍ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം സന്ദര്‍ശകരോട് പറഞ്ഞു ‘’ നാം മനസിലാക്കിയിടത്തോളം, ഭൗതികശാസ്ത്രം അറുമാസത്തിനകം അവസാനിക്കും’‘ അദ്ദേഹത്തിന്റെ ഈ അത്മവിശ്വാസം , ആയിടക്ക് ഇലക്ട്രോണുകളെ നിയന്ത്രിക്കുന്ന സമവാക്യത്തിന്റെ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ സമവാക്യം തന്നെ അറിയപെടുന്ന മറ്റൊരേ ഒരു കണികകയായ പ്രോട്ടോണിനേയും നിയന്ത്രിക്കുമെന്നും അതോടെ സൈദ്ധാന്തിക ഭുതികസാസ്ത്രം അവസാനിക്കുമെന്നും കരുതപെട്ടു. എന്നാല്‍ ന്യൂട്രോണിന്റേയും ആണവശക്തികളുടെയുംകണ്ടുപിടുത്തം അതിന് നല്ലൊരു പ്രഹരമായി. ഇത് പറയുമ്പോള്‍ തന്നെ ഇന്ന് നാം പ്രകൃതിയുടെ പരമമായ നിയമങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിന്റെ അന്ത്യഘട്ടത്തിലായിരിക്കാം എന്ന, കരുതലോടെയുള്ള ശുഭാപ്തിവിശ്വാസത്തിന് വേണ്ടെത്ര ന്യായീകരണമുണ്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

കഴിഞ്ഞ അദ്ധ്യായങ്ങളില്‍ ഞാന്‍ സാമാന്യ ആപേക്ഷികസിദ്ധാന്തം , ഗുരുത്വാകര്‍ഷണം എന്ന ഭാഗികസിദ്ധാന്തം , പിന്നെ, ദുര്‍ബ്ബല , ബലിഷ്ഠ ശക്തികളേയും വൈദ്യുതകാന്ത ശക്തികളേയും നിയന്ത്രിക്കുന്ന ഭാഗികസിദ്ധാന്തങ്ങള്‍ എന്നിവയും വിശദീകരിക്കുകയുണ്ടായി. ഇവയില്‍ ഒടുവിലത്തെ മൂന്നെണ്ണം സംയോജിപ്പിച്ച് മഹത് ഏകീകൃത സിദ്ധാന്തങ്ങള്‍ എന്നു വിളിക്കാം . അവ, ഗുരുത്വാകര്‍ഷണം ഉള്‍പ്പെടുത്താത്തതിനാലും, സിദ്ധാന്തത്തില്‍ നിന്നും പ്രവചിക്കാന്‍ പറ്റാത്ത, എന്നാല്‍, നിരീക്ഷണങ്ങള്‍ക്കു യോജിക്കുന്ന വിധത്തില്‍ തിരെഞ്ഞെടുത്ത് ഉപയോഗിക്കേണ്ട, വ്യത്യസ്ത കണികകളുടെ ആപേക്ഷിക പിണ്ഡം പോലുള്ള നിരവധി പരിണാമങ്ങള്‍ ഉള്ളതിനാലും തൃപ്തികരമല്ല . ഗുരുത്വാകര്‍ഷണത്തെ മറ്റു ശക്തികളുമായി ഏകീകരിക്കുന്ന ഒരു സിദ്ധാന്തം കണ്ടെത്തുന്നതിനുള്ള മുഖ്യപ്രശ്നം , സാമാന്യ ആപേക്ഷിക സിദ്ധാന്തമൊരു ‘’ ക്ലാസിക്കല്‍’‘ സിദ്ധാന്തമാണെന്നതാണ്; അതായത് , അത് ഊര്‍ജ്ജകണബലതന്ത്രത്തിലെ അനിശ്ചിതത്വതത്വം ഉള്‍ക്കൊള്ളിക്കുന്നില്ല.നേരേ മറിച്ച്, മറ്റു ഭാഗികസിദ്ധാന്തങ്ങള്‍ കാതലായ വിധത്തില്‍ ഊര്‍ജ്ജ കണബലതന്ത്രത്തെ അനിശ്ചിതത്വതത്വമായി സമന്വയിപ്പിക്കുക എന്നതാണ്. നാം കണ്ടപോലെ ഇതിന് വിസ്മയകരമായ ചില പരിണിത ഫലങ്ങളുണ്ടാക്കാന്‍ കഴിയും – തമോഗര്‍ത്തങ്ങള്‍ ഇരുണ്ടതല്ല ; പ്രപഞ്ചത്തിന് അദ്വിതീയാവസ്ഥ കളില്ല , മറിച്ച് , അത് സ്വയംസമ്പൂര്‍ണ്ണാവും അതിര്‍ത്തിയില്ലാത്തതുമാണ് എന്നിവ പോലെ . ഇവിടത്തെ പ്രശ്നം , 7ആം അദ്ധ്യായത്തില്‍ വിവരിച്ചപോലെ , അനിശ്ചിതതത്വ പ്രകാരം ‘’ ശൂന്യമായ ‘’ സ്ഥലം പോലും മായികകണികകളുടെയും പ്രതികണികകളുടേയും ജോഡികള്‍ കൊണ്ട് നിറഞ്ഞിരിക്കും. എന്നതാണ് ഈ ജോഡികള്‍ക്ക് അനന്തമയ അളവില്‍ ഊര്‍ജ്ജമുണ്ടായിരിക്കും. അതിനാല്‍ ഐന്‍സ്റ്റീന്റെ E=mc2 എന്ന പ്രസിദ്ധമായ സമവാക്യപ്രകാരം അനന്തമായ അളവില്‍ പിണ്ഡവുമുണ്ടായിരിക്കും. അവയുടെ ഗുരുത്വാകര്‍ഷണശക്തി പ്രപഞ്ചത്തെ അനന്തമായ അത്ര ചെറുതാക്കും.

Generated from archived content: samayam40.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English