പ്രപഞ്ചത്തിന്റെ ഉത്‌ഭവവും അന്ത്യഗതിയും

ഗുത്തിന്റെ ആദ്യത്തെ നിർദ്ദേശത്തിൽ ഈ അവസ്‌ഥാന്തരം, വളരെ തണുത്ത ജലത്തിൽ ഹിമക്കട്ടകൾ പ്രത്യക്ഷപ്പെടുന്നതുപോലെ, പെട്ടെന്ന്‌ സംഭവിക്കുന്നു. തിളയ്‌ക്കുന്ന വെള്ളത്തിൽ ആവിയുടെ കുമിളകൾ പോലെ, സമ്മിതി തകർന്ന പുതിയ ഘട്ടത്തിന്റെ കുമിളകൾ പഴയ ഘട്ടത്തിൽ രൂപംകൊണ്ടിരിക്കാമെന്നാണ്‌ ഇതിനു പിന്നിലെ ആശയം. കുമിളകൾ വികസിച്ച്‌ പരസ്‌പരം ഒന്നായി പ്രപഞ്ചം മുഴുവൻ പുതിയ ഘട്ടത്തിലാവുന്നതുവരെ തുടരുന്നുവെന്ന്‌ കരുതപ്പെടുന്നു. ഇവിടത്തെ പ്രശ്‌നം ഞാനും മറ്റു പലരും ചൂണ്ടിക്കാട്ടിയപോലെ പ്രപഞ്ചം അത്രയും വേഗത്തിൽ വികസിക്കുകയായിരിക്കുമെന്നതിനാൽ കുമിളകൾ പ്രകാശവേഗതയിൽ വളർന്നാൽ പോലും അവ പരസ്‌പരം അകന്നു പോവുകയായിരിക്കും, അതിനാൽ, അവക്കു ഒന്നിക്കാൻ കഴിയുകയില്ല. പ്രപഞ്ചം, ചില പ്രദേശങ്ങൾ അപ്പോഴും വ്യത്യസ്‌ത ശക്തികളുടെ സമ്മിതി വിടാതെ, തീരെ ഐകരൂപ്യമില്ലാതെ അവസ്‌ഥയിൽ അവശേഷിക്കും. അത്തരമൊരു പ്രപഞ്ച മാതൃക ഇന്നും നാം കാണുന്നതിന്‌ തത്തുല്യമാവുകയില്ല.

1981 ഒക്‌ടോബറിൽ ഞാൻ ഊർജ്ജകണ ഗുരുത്വാകർഷണത്തെ (quantum gravity) സംബന്ധിച്ച ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ മോസ്‌കോവിലേക്കു പോയി. സമ്മേളനത്തിനു ശേഷം ദ്രുതവികാസ മാതൃകയും (inflationary model) അതിന്റെ പ്രശ്‌നങ്ങളും എന്ന വിഷയത്തെ പറ്റി സെറ്റൺബർഗ്ഗ്‌ ആസ്‌ട്രോണമിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ (Sternberg Astronomical Institute) ഒരു ചർച്ചാസമ്മേളനം നടത്തി. ഇതിനു മുമ്പ്‌ എന്റെ പ്രസംഗങ്ങൾ നടത്താൻ എനിക്ക്‌ ഒരാളെ കിട്ടിയിരുന്നു. കാരണം. മിക്കവർക്കും എന്റെ ശബ്‌ദം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഈ ചർച്ചാ യോഗത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ വേണ്ടത്ര സമയമുണ്ടായിരുന്നില്ല. അതിനാൽ എന്റെ പ്രസംഗം, എന്റെ വാക്കുകൾ എന്റെ ബിരുദ വിദ്യാർത്ഥികളിൽ ഒരാൾ ആവർത്തിച്ചു കൊണ്ട്‌, ഞാൻ തന്നെ നടത്തി. അത്‌ വളരെ വിജയകരമായിരുന്നു എന്ന്‌ മാത്രമല്ല, സദസ്സുമായി കൂടുതൽ അടുത്ത ബന്ധം സ്‌ഥാപിക്കാൻ എനിക്കു കഴിയുകയും ചെയ്‌തു. സദസ്സിൽ മോസ്‌കോവിലെ ലഭദേവ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലെ (Lebedev Institute) ആന്ദ്രേയ്‌ലിന്റെ (Andrei Linde) എന്ന ഒരു റഷ്യൻ യുവാവുണ്ടായിരുന്നു. പ്രപഞ്ചത്തിലെ നമ്മുടെ പ്രദേശമെല്ലാം ഒറ്റ കുമിളക്കകത്ത്‌ പെടുന്ന അത്രയും വലിയ കുമിളകളായാൽ, കുമിളകൾ കൂടിച്ചേരുകയില്ല എന്ന പ്രശ്‌നം ഒഴിവാക്കാമെന്ന്‌ അയാൾ പറഞ്ഞു. ഇത്‌ ഫലിക്കണമെങ്കിൽ, സമ്മിതിയിൽ നിന്ന്‌ തകർന്ന സമ്മിതിയിലേക്കുള്ള മാറ്റം കുമിളക്കുള്ളൽ വളരെ സാവധാനം നടന്നിരിക്കണം. പക്ഷെ, ഇത്‌ മഹത്‌ ഏകീകൃത സിദ്ധാന്തങ്ങൾ പ്രകാരം തികച്ചും സാദ്ധ്യമാണ്‌. ലിൻഡെയുടെ സാവധാനം തകരുന്ന സമ്മിതി എന്ന ആശയം വളരെ നല്ലതു തന്നെ, പക്ഷെ ആ സമയത്തു അയാളുടെ കുമിളയുടെ വലുപ്പം പ്രപഞ്ചത്തേക്കാൾ കൂടുതലായിരിക്കേണ്ടിവരുമെന്ന്‌ എനിക്ക്‌ പിന്നീട്‌ മനസ്സിലായി. കുമിളക്കകത്തു മാത്രം എന്നതിനുപകരം എല്ലായിടത്തും ഒരേസമയം സമ്മിതി തകർന്നിരിക്കണമെന്ന്‌ ഞാൻ തെളിയിച്ചു. ഇത്‌ നാം കാണുന്നതുപോലുള്ള ഒരു ഐകരൂപ്യമുള്ള പ്രപഞ്ചത്തിലേക്ക്‌ നയിക്കും. ഈ ആശയം എന്നെ ഹർഷോന്മത്തനാക്കുകയും ഞാൻ അത്‌ എന്റെ ഒരു വിദ്യാർത്ഥിയായ ഇയാൻ മോസു (Ian Moss) മായി ചർച്ച ചെയ്യുകയും ചെയ്‌തു. പിന്നീട്‌, ലിന്റെയുടെ ഈ പ്രബന്ധം പ്രസിദ്ധീകരണ യോഗ്യമാണോ എന്ന്‌ ഒരു ശാസ്‌ത്ര പ്രസിദ്ധീകരണം എന്നോട്‌ ആരാഞ്ഞപ്പോൾ, ലിന്റെയുടെ ഒരു സുഹൃത്തെന്ന നിലക്ക്‌ ഞാൻ ആകെ അങ്കലാപ്പിലായി. അതിന്‌, കുമിളകൾ പ്രപഞ്ചത്തേക്കാൾ വലുതായിരിക്കണം എന്ന ഒരു വൈകല്യമുണ്ട്‌. എങ്കിലും സാവധാനം തകരുന്ന സമ്മിതി എന്ന അടിസ്‌ഥാന ആശയം വളരെ നന്നായിരിക്കുന്നുവെന്ന്‌ ഞാൻ മറുപടി കൊടുത്തു. പ്രബന്ധം അതേ രീതിയിൽ തന്നെ പ്രസിദ്ധീകരിക്കുവാൻ ഞാൻ ശുപാർശ ചെയ്‌തു. കാരണം, അത്‌ തിരുത്തുവാൻ ലിൻഡെക്ക്‌ പല മാസങ്ങളെടുക്കുമായിരുന്നു. എന്തെന്നാൽ, പാശ്ചാത്യ രാജ്യത്തേക്ക്‌ എന്ത്‌ അയക്കുകയണെങ്കിലും സോവിയറ്റ്‌ സെൻസർഷിപ്പിന്റെ അനുവാദം വേണമായിരുന്നു. അതാകട്ടെ, ശാസ്‌ത്രീയ പ്രബന്ധങ്ങളുടെ കാര്യത്തിൽ അത്ര സമർത്ഥമോ ഗതിവേഗമുള്ളതോ ആയിരുന്നില്ല. പകരം, ഞാനും മോഡും കൂടി കുമിളയെ സംബന്ധിച്ച പ്രശ്‌നവും അതെങ്ങനെ പരിഹരിക്കാമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അതേ പ്രസിദ്ധീകരണത്തിൽത്തന്നെ ഒരു ചെറു പ്രബന്ധം എഴുതി.

മോസ്‌കോവിൽ നിന്ന്‌ തിരിച്ചെത്തിയ ദിവസം തന്നെ ഫ്രാൻക്‌ലിൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും ഒരു മെഡൽ സ്വീകരിക്കുന്നതിനായി ഞാൻ ഫിലാഡെൽഫിയയിലേക്ക്‌ പുറപ്പെട്ടു. ഒരു പ്രചരണ പരിപാടി എന്ന നിലയിൽ, അവർക്കും എനിക്കും കോൺകോഡിൽ ഓരേ സൗജന്യ ടിക്കറ്റ്‌ ലഭിക്കുവാൻ, എന്റെ സെക്രട്ടറി ജൂഡി ഫെല്ലാ (Judy Fella), അവരുടെ അസാമാന്യ കഴിവുകളുപയോഗിച്ച്‌ ബ്രിട്ടീഷ്‌ എയർ വേസിനെ നിർബ്ബന്ധിച്ചു. നിർഭാഗ്യവശാൽ, കനത്ത മഴ കാരണം വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഞാൻ കുടുങ്ങിപ്പോവുകയും വിമാനം കിട്ടാതെ പോവുകയും ചെയ്‌തു. എങ്കിലും ഒടുവിൽ, ഞാൻ ഫിലോഡെൽഫിയയിൽ എത്തിച്ചേരുകയും മെഡൽ സ്വീരിക്കുകയും ചെയതു. ആ സമയത്ത്‌ ഫിലാഡെൽഫിയയിലെ ഡ്രെക്‌സൽ സർവ്വകലാശാല (Drexel University)യിൽ ദ്രുത വികാസ പ്രപഞ്ചത്തെപ്പറ്റി ഒരു ചർച്ചാസമ്മേളനം നടത്തുവാൻ എന്നോടാവശ്യപ്പെട്ടു. ഞാൻ മോസ്‌കോവിലെപ്പോലെത്തന്നെ ഒരു സമ്മേളനം നടത്തുകയും ചെയ്‌തു.

Generated from archived content: samayam31.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here