തമോഗർത്തങ്ങൾ അത്ര ഇരുണ്ടതല്ല

ഈ ആദിമ തമോഗർത്തങ്ങളിൽ നിന്നുള്ള ഉൽസർജ്ജനം മെരുക്കിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ തന്നെ, അവയെ കണ്ടെത്താനുള്ള സാദ്ധ്യത എത്രയുണ്ട്‌? ആദിമ തമോഗർത്തങ്ങൾ അവയുടെ ആയുസ്സിന്റെ മിക്കഭാഗവും ഉൽസർജ്ജിക്കുന്ന ഗാമരശ്‌മികൾക്കു വേണ്ടി തിരയാൻ നമുക്ക്‌ കഴിയും. അവ വളരെ ദൂരെയായതിനാൽ മിക്കവയുടേയും വികിരണങ്ങൾ വളരെ ദുർബലമായിരിക്കുമെങ്കിലും അവയുടെയെല്ലാം കൂടിയ ആകെത്തുക കണ്ടെത്താവുന്നതായിരിക്കും. അങ്ങനെയൊരു ഗാമരശ്‌മികളുടെ പാശ്‌ചാത്തലം നമുക്ക്‌ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. വ്യത്യസ്‌ത ആവൃത്തി (സെക്കണ്ടിൽ തരംഗങ്ങളുടെ എണ്ണം) കളിൽ നിരീക്ഷിപ്പെട്ട വികിരണതീവ്രത എങ്ങനെ മാറുന്നു എന്ന്‌ ചിത്രം 7.5 കാണിക്കുന്നു. എന്നിരുന്നാലും, ഈ പശ്‌ചാത്തലം ആദിമ തമോഗർത്തങ്ങളല്ലാതെ മറ്റെന്തെങ്കിലും പ്രക്രിയ ഉണ്ടാക്കുന്നതായിരിക്കാം. കുത്തുകളിട്ട വര കാണിക്കുന്നത്‌ ഘനപ്രകാശവർഷത്തിൽ ശരാശരി മൂന്നൂറ്‌ ആദിമ തമോഗർത്തങ്ങളുണ്ടെങ്കിൽ പുറത്തുവിടുമായിരുന്ന ഗാമരശ്‌മികളുടെ തീവ്രതയിൽ ആവൃത്തി അനുസരിച്ച്‌ വരുന്ന മാറ്റമാണ്‌. അതുകൊണ്ട്‌ ഗാമരശ്‌മികളുടെ നിരീക്ഷണങ്ങൾ ആദിമ തമോഗർത്തങ്ങളെപ്പറ്റി അസന്ദിഗ്‌ദമായ തെളിവ്‌ നൽകുന്നില്ലെന്ന്‌ അവ പറയുന്നു. ഈ പരിധിയ്‌ക്കർത്ഥം, പ്രപഞ്ചത്തിന്റെ മൊത്തം ദ്രവത്തിന്റെ പരമാവധി ഒരു ദശലക്ഷത്തിലൊരംശം മാത്രം ആദിമ തമോഗർത്തങ്ങളാകാമെന്നാണ്‌.

ആദിമ തമോഗർത്തങ്ങൾ അത്രയും വിരളമായതിനാൽ ഗാമരശ്‌മികളുടെ ഒറ്റപ്പെട്ട സ്രോതസ്സായി നിരീക്ഷിക്കാൻ തക്കവണ്ണം അടുത്തായി ഇവയിലൊന്നിനെ കണ്ടെത്തുക അസാദ്ധ്യമാണെന്ന്‌ തോന്നുന്നു. പക്ഷെ ഗുരുത്വാകർഷണം ഏതൊരു ദ്രവ്യത്തോടും ആദിമ തമോഗർത്തങ്ങളെ അടുപ്പിക്കുമെന്നതിനാൽ നക്ഷത്രവ്യൂഹത്തിനകത്തും ചുറ്റിലും അവയെ കൂടുതൽ സാധാരണമായി കാണേണ്ടതാണ്‌. അതിനാൽ ഗാമ രശ്‌മികളുടെ പശ്‌ചാത്തലവികിരണം ഘന പ്രകാശവർഷത്തിൽ ശരാശരി മുന്നൂറ്‌ ആദിമ തമോഗർത്തങ്ങളുണ്ടാവാൻ സാദ്ധ്യതയില്ലെന്ന്‌ പറയുന്നുണ്ടെങ്കിലും, അത്‌ നമ്മുടെ നക്ഷത്രവ്യൂഹത്തിൽ എത്രകണ്ട്‌ സാധാരണമാണ്‌ എന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. അവ ഏകദേശം ദശലക്ഷം കൂടുതൽ സാധാരണമാണെങ്കിൽ, നമുക്ക്‌ ഏറ്റവും അടുത്തുള്ള തമോഗർത്തം ഒരു പക്ഷെ ഏകദേശം നൂറുകോടി കിലോമീറ്റർ ദുരത്താകാം. അഥവാ, ഏറ്റവും അകലത്തുള്ള ഗ്രഹമായ പ്ലൂട്ടോവിന്റെ അത്ര ദൂരത്തിൽ. ഈ ദൂരത്തിൽ ഒരു തമോഗർത്തത്തിന്റെ സ്‌ഥിരമായ വികിരണം. അത്‌ പതിനായിരം മെഗാവാട്ടായാൽപ്പോലും കണ്ടെത്തുക പിന്നെയും വളരെ ദുഷ്‌ക്കരമാണ്‌. ഒരു ആദിമ തമോഗർത്തം കണ്ടെത്തുന്നതിന്‌, നമുക്ക്‌ ഒരേ ദിശയിൽ, ഒരു ന്യായമായ സമയത്തിനിടയിൽ ഉദാഹരണത്തിന്‌, ഒരാഴ്‌ച ഒരു പാട്‌ ഗാമരശ്‌മികണങ്ങൾ കണ്ടെത്തേണ്ടതുണ്ട്‌. അല്ലെങ്കിൽ. അത്‌ വെർതെ പശ്‌ചാത്തലവികിരണത്തിന്റെ ഭാഗം മാത്രമാകാം. പക്ഷെ പ്ലാങ്കിന്റെ ഊർജ്ജ കണതത്വം പറയുന്നത്‌, ഒരു ഗാമകണത്തിന്‌ വളരെ ഉയർന്ന ഊർജ്ജമുണ്ടെന്നാണ്‌. കാരണം, അവക്ക്‌ വളരെ ഉയർന്ന ആവൃത്തിയാണുള്ളത്‌. അതിനാൽ, പതിനായിരം മെഗാവാട്ട്‌ വികിരണം ചെയ്യാൻ പോലും അത്രയധികം കണങ്ങൾ വേണ്ടിവരില്ല. അപ്പോൾ പ്ലൂട്ടോയുടെ ദൂരത്തുനിന്നു വരുന്ന ഇത്രയും കുറച്ച്‌ കണങ്ങളെ വീക്ഷിക്കുവാൻ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളവയേക്കാളെല്ലാം വലിയ ഗാമരശ്‌മി നിർദശകം (detector) വേണ്ടിവരും. മാത്രമല്ല ഈ നിർദശകം ശൂന്യാകാശത്തായിരിക്കുകയും വേണം. കാരണം, ഗാമരശ്‌മികൾക്ക്‌ അന്തരീക്ഷത്തെ മുറിച്ചു കടക്കാനാവില്ല

Generated from archived content: samayam20.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here