പ്രപഞ്ചം നിയന്ത്രിതമല്ല. എന്നാല്‍ ഒരു കൂട്ടം നിശ്ചിത നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിവുള്ള ഒരു പൂര്‍ണ്ണ ഏകീകരണ സിദ്ധാന്തത്തിന് ആത്യന്തികമായി നിങ്ങള്‍ക്ക് ഭാഗിക സിദ്ധാന്തങ്ങളെ സംയോജിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം ഒരു പരിപൂര്‍ണ്ണ ഏകീകരണ സിദ്ധാന്തത്തിന്റെ അന്വേഷണത്തില്‍ ഒരു അടിസ്ഥാനപരമായ വിരോധാഭാസം അടങ്ങിയിട്ടുണ്ട്. മുകളില്‍ പ്രസ്താവിച്ച ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ സംബന്ധിച്ച ആശയങ്ങള്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുവാനും അതില്‍ നിന്ന് യുക്തിസഹമായ കണ്ടെത്തലുകള്‍ നടത്താനും നമുക്ക് കഴിയും എന്ന സങ്കല്‍പ്പത്തിലാണ്. ഇത്തരം ഒരു പദ്ധതിയില്‍ നാം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങളിലേക്ക് അടുത്തടുത്തു വരുന്നു എന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു പൂര്‍ണ്ണ ഏകീകരണസിദ്ധാന്തം ഉണ്ടെങ്കില്‍ അതിന് നമ്മുടെ ചര്യയെ നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞേക്കും. അതുകൊണ്ട് നമ്മുടെ സിദ്ധാന്തത്തിനു തന്നെ നമ്മുടെ അന്വേഷണഫലത്തെ നിര്‍ണ്ണയിക്കാനാവും. എന്തുകൊണ്ട് ഈ സിദ്ധാന്തം നാം തെളിവുകളില്‍ നിന്ന് ശരിയായ നിഗമത്തിലെത്തുന്നുവെന്ന് തീരുമാനിക്കണം. തെറ്റായ നിഗമത്തിലെത്താനും അല്ലെങ്കില്‍ ഒരു നിഗമനത്തിലെത്താതിരിക്കാനും തുല്യ സാദ്ധ്യതയില്ലേ?
ഈ പ്രശ്നത്തിന് എനിക്ക് നല്‍കാന്‍ കഴിയുന്ന ഒരേയൊരു ഉത്തരം ഡാര്‍വിന്റെ പ്രാകൃതിക നിര്‍ധാരതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വയം പുനരുത്പാദനശേഷിയുള്ള ജീവികളുടെ ഏതു വംശത്തിലെയും ജനിതക പദാര്‍ത്ഥങ്ങളിലും വ്യക്തികളെ വളര്‍ത്തിക്കൊണ്ടു വരുന്നതിലും വ്യതിയാനങ്ങള്‍ ഉണ്ട് എന്ന ആശയമാണ്. ഈ വ്യതിയാനത്തിനര്‍ത്ഥം ചില വ്യക്തികള്‍ക്ക് അവര്‍ക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച് മറ്റുള്ളവരേക്കാള്‍ ശരിയായ നിഗമനത്തിലെത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ്. ഇത്തരം വ്യക്തികളില്‍ അതിജീവിക്കാനും പുനരുദ്പാദനം നടത്താനുമുള്ള സാധ്യത കൂടുതലാവുകയും ഇതുമൂലം അവരുടെ പെരുമാറ്റ രീതിയും ചിന്താഗതിയും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. ഇത് തീര്‍ച്ചയായും കഴിഞ്ഞ കാലങ്ങളില്‍ ശരിയായിരിക്കണം. കാരണം ബുദ്ധി ശാസ്ത്രീയ കണ്ടു പിടുത്തം എന്നിവ അതിജീവനമേഖലകളെ പകര്‍ന്നു കൊടുത്തു എന്നതു തന്നെ ഇന്നും ഇത് ശരിയാണോ എന്ന് വ്യക്തമല്ല. കാരണം ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് നമ്മെ നശിപ്പിക്കാനും കഴിയും.
അങ്ങനെയെല്ലങ്കില്‍പ്പോലും ഒരു പൂര്‍ണ്ണ ഏകീകരണസിദ്ധാന്തം നമ്മുടെ അതിജീവിക്കലിനുള്ള കഴിവില്‍ അത്ര മാറ്റം വരുത്തുന്നില്ല. എന്നാല്‍ പ്രപഞ്ചം ക്രമാനുഗതമായ വഴിയിലൂടെ പരിണമിച്ചു എന്ന് വരുന്ന പക്ഷം പ്രാകൃതിക നിധാരണം തരുന്ന അനുമാനകാര്യശേഷി ഒരു പൂര്‍ണ്ണ ഏകീകരണസിദ്ധാന്തത്തിനുള്ള നമ്മുടെ അന്വേഷണത്തിലും പ്രബലമായി കാണപ്പെടും. അതുകൊണ്ട് നാം തെറ്റായ നിഗമനത്തിലെത്താനും വഴിയില്ല.
പ്രപഞ്ചത്തിന്റെ ഒരു ആത്യന്തിക സിദ്ധാന്തത്തിനുള്ള അന്വേഷണം പ്രായോഗികതലത്തില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം നമുക്ക് നേരെത്തെയുള്ള ഭാഗിക സിദ്ധാന്തങ്ങള്‍ ചില അങ്ങേയറ്റത്തുള്ള അവസ്ഥകളൊഴിച്ച് കൃത്യമായ പ്രവചനം നടത്താന്‍ പര്യാപ്തമാണ്. ( ആപേക്ഷികത, ക്വാണ്ടം എന്നീ സിദ്ധാന്തങ്ങള്‍ ആണവ ഊര്‍ജ്ജത്തിലും സൂക്ഷ്മതല ഇലക്ട്രോണീക്സിലും വിപ്ലവം നടത്തിയെങ്കിലും ഈ രണ്ട് സിദ്ധാന്തങ്ങള്‍ക്കെതിരെയും ഇത്തരം വാദഗതികള്‍ ഉന്നയിക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് ഒരു പൂര്‍ണ്ണ ഏകീകരണസിദ്ധാന്തത്തിന്റെ കണ്ടുപിടുത്തം നമ്മുടെ വംശത്തിന്റെ അതിജീവനത്തിന് സഹായകമല്ലെന്ന് പറയാം. ഇത് നമ്മുടെ ജീവിതരീതിയേപ്പോലും ബാധിച്ചേക്കില്ല. എന്നാല്‍ സംസ്ക്കാരത്തിന്റെ നാമ്പുകള്‍ ഉടലെടുത്തതു മുതല്‍ വിശദീകരിക്കാന്‍ കഴിയാത്തതും ബന്ധങ്ങളില്ലാത്തതുമായ സംഭവങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരായിരുന്നില്ല ലോകത്തിന്റെ ക്രമത്തെ മനസിലാക്കുവാന്‍ അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. നാമെന്തുകൊണ്ട് ഇവിടെ , നാം എവിടെ നിന്ന് വന്നു എന്നൊക്കെ അറിയാന്‍ നാം ഇന്നും ഉല്‍ക്കടമായി ആശിക്കുന്നു. നാം തുടര്‍ന്നുകൊണ്ടിരിക്കുന്ന അന്വേഷണം അറിവിനു വേണ്ടിയുള്ള മനുഷ്യ വര്‍ഗ്ഗത്തിന്റെ അത്യാഗാധമായ ആഗ്രഹത്തിന് വേണ്ടെത്ര ന്യായീകരണമാണ് നാം ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിശദീകരണമാണ് നമ്മുടെ ലക്ഷ്യം .
Generated from archived content: kalathinte6.html Author: stephen_hoking